തിരുവനന്തപുരം:മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്‌തികരമാണ്. വി.എസിൻ്റെ മകൻ വി.എ അരുൺകുമാർ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വി.എസ് അച്യുതാനന്ദന് കൊവിഡ്; ആരോഗ്യനില തൃപ്‌തികരം - തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത
വി.എസിന് കൊവിഡ് ബാധിച്ച വിവരം മകൻ വി.എ അരുൺകുമാർ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്
വി.എസ് അച്യുതാനന്ദന് കൊവിഡ്; ആരോഗ്യനില തൃപ്‌തികരം
ALSO READ:കലക്ടറുടെ കൊവിഡ് നിയന്ത്രണ ഉത്തരവ് തിരുത്തി; സിപിഎം സമ്മേളനം കാരണമെന്ന് ആരോപണം
കൊവിഡ് രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഡോക്‌ടർമാരുടെ കർശന നിർദേശമനുസരിച്ച് സന്ദർശകരെ പോലും അനുവദിക്കാതെ വീട്ടിൽ വിശ്രമത്തിലായിരുന്നു വി.എസ്. അദ്ദേഹത്തെ പരിചരിച്ച നഴ്‌സ് കൊവിഡ് പോസിറ്റീവ് ആയിരുന്നു. പിന്നാലെയാണ് പരിശോധനയിൽ വി.എസിനും രോഗം സ്ഥിരീകരിച്ചത്.