തിരുവനന്തപുരം: ഇടത് സർക്കാറിന്‍റെ വികസന കാര്യങ്ങളെ കുറിച്ച് ചർച്ചയാകാതിരിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ. ശബരിമലയിലെ ഇരട്ടത്താപ്പ് തുടർന്നും നായർ സമുദായത്തെ കൂട്ടുപിടിച്ചും പള്ളിമേടകൾ കയറിയിറങ്ങിയും പ്രതിപക്ഷം ഉണ്ടയില്ലാ വെടികൾ പൊട്ടിക്കുകയാണെന്നും വിഎസ് വിമര്‍ശിച്ചു. വട്ടിയൂർക്കാവിൽ ഇടതു മുന്നണിയുടെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉണ്ടയില്ലാ വെടി പൊട്ടിക്കുകയാണെന്ന് വിഎസ് - vs achuthananadhan against udf latest news
വ്യക്തിഹത്യ കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും സ്ഥിരം ഏര്‍പ്പാടാണെന്നും ബിജെപിയുടെ വാലില്‍തൂങ്ങിയാണ് കോണ്‍ഗ്രസിന്‍റെ നടപ്പെന്നും വിഎസ് വിമര്‍ശിച്ചു.

സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ കേരളം വികസന കുതിപ്പ് നടത്തുമ്പോഴും ക്ഷീരമുള്ള അകിടിൻ ചുവട്ടിലും ചോരയാണ് കൊതുകിന് കൗതുകം എന്ന അവസ്ഥയിലാണ് കോൺഗ്രസ്. സാമുദായികമായും വർഗീയമായും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബിജെപിയോട് ചേർന്നു നിന്ന് അവരുടെ അജണ്ടകൾക്ക് വേണ്ടി സംസാരിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും വിഎസ് പറഞ്ഞു. കേരളത്തിന് ദുരന്ത സഹായങ്ങൾ ലഭിക്കാൻ ഇടയുണ്ട് എന്ന് മനസിലാക്കി അതിന് തടസം സൃഷ്ടിച്ചവരാണ് ബിജെപിക്കാർ. ബിജെപിയുടെ വാലിൽ തൂങ്ങിയാണ് യുഡിഎഫിന്‍റെ നടപ്പ്. ഇവർക്കൊന്നും കേരളത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാവില്ലെന്നും വിഎസ് പറഞ്ഞു.