വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യനിലയില്‍ പുരോഗതി - വി.എസ്.അച്യുതാനന്ദന്‍
പനിയെ തുടർന്ന് ഉണ്ടായ അണുബാധയാകാം രക്തസ്രാവത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ശ്രീ ചിത്ര മെഡിക്കൽ സെന്‍റര്‍ അധികൃതര്‍ അറിയിച്ചു. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. തലച്ചോറിൽ നേരിയ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് ഇന്ന് രാവിലെയാണ് വി.എസിനെ തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കൽ സെന്‍ററിലേക്ക് മാറ്റിയത്. പനിയെ തുടർന്ന് ഉണ്ടായ അണുബാധയാകാം രക്തസ്രാവത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സ്‌കാനിങ് അടക്കമുള്ള പരിശോധനകൾ നടത്തിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് വി.എസ്. അച്യുതാനന്ദനെ എസ്.യു.ടി റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.