തിരുവനന്തപുരം: മാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകള്‍ വിദ്യാര്‍ഥികള്‍ വിശ്വസിച്ചിരുന്നെങ്കില്‍ എസ്എഫ്ഐ കേരളത്തിന്‍റെ മൂലയ്‌ക്കൊതുങ്ങുമായിരുന്നെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്‍റ് വി പി സാനു. എസ്എഫ്ഐയുടെ അവകാശപത്രിക സമര്‍പ്പണത്തിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വി പി സാനു - university college
യൂണിവേഴ്‌സിറ്റി കോളജിലെ മുൻ എസ്എഫ്ഐ യൂണിറ്റല്ല യാഥാര്‍ഥ എസ്എഫ്‌ഐ. തെറ്റുകള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികൾ തെരുവിലിറങ്ങിയെങ്കില്‍ അതാണ് യഥാർഥ എസ്എഫ്ഐയെന്നും വി പി സാനു.

ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് എസ്എഫ്ഐയുടെ അവകാശപത്രികാ സമര്‍പ്പണത്തിന്‍റെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുത്തത്. യൂണിവേഴ്‌സിറ്റി കോളജിലെ അക്രമത്തിന്‍റെ പേരില്‍ വിമര്‍ശന വിധേയമായികൊണ്ടിരിക്കുന്ന എസ്എഫ്‌ഐയുടെ ശക്തി പ്രകടനമായിരുന്നു ഇന്നത്തെ മാര്‍ച്ച്. മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വി പി സാനു ഉന്നയിച്ചത്. മാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകള്‍ വിദ്യാര്‍ഥികൾ വിശ്വസിച്ചിരുന്നെങ്കില്‍ എസ്എഫ്ഐ കേരളത്തിന്‍റെ മൂലയ്‌ക്കൊതുങ്ങുമായിരുന്നു. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഗവണ്‍മെന്‍റ് കോളജുകളെ തകര്‍ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും സാനു ആരോപിച്ചു. യൂണിവേഴ്‌സിറ്റി കോളജിലെ മുൻ എസ്എഫ്ഐ യൂണിറ്റല്ല യാഥാര്‍ഥ എസ്എഫ്‌ഐ. തെറ്റുകള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികൾ തെരുവിലിറങ്ങിയെങ്കില്‍ അതാണ് യഥാർഥ എസ്എഫ്ഐയെന്നും സാനു പറഞ്ഞു. 51 ഇന അവകാശ പത്രികയാണ് എസ്എഫ്‌ഐ സര്‍ക്കാറിന് സമര്‍പ്പിച്ചത്.