തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങളില്‍ കേരള ജനതയോട് മാപ്പ് ചോദിക്കുന്നുവെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്‍റ് വി പി സാനു. തെറ്റുകള്‍ ഒരിക്കലും ന്യായീകരിക്കില്ലെന്നും കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും ഫേസ്‌ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സാനു വ്യക്തമാക്കി. ലജ്ജിച്ച് തല താഴ്ത്തുന്നു. കടിച്ചു കീറാന്‍ തക്കം പാര്‍ത്തിരിക്കുന്നവരുടെ ഇടയിലേക്ക് പ്രസ്ഥാനത്തെ എറിഞ്ഞു കൊടുത്ത ഒറ്റുകാരാണ് സംഭവത്തിന് പിന്നില്‍. നിരവധി പേരുടെ പോരാട്ടങ്ങളും സ്വപ്‌നങ്ങളുമാണ് കുറഞ്ഞ മണിക്കൂറില്‍ ഒറ്റിക്കൊടുത്തത്. തളര്‍ച്ചയല്ല തിരുത്തലാണ് വേണ്ടതെന്നും സാനു ഫേസ്‌ബുക്കില്‍ കുറിച്ചു.
യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം: കേരള ജനതയോട് മാപ്പ് ചോദിച്ച് വി പി സാനു - എസ്‌എഫ്‌ഐ
തെറ്റുകള്‍ ന്യായീകരിക്കില്ലെന്നും കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും വി പി സാനു.
vp sanu
അതേസമയം സംഭവത്തില്‍ ഉള്‍പ്പെട്ട എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത് അടക്കമുള്ള എട്ട് വിദ്യാര്‍ഥികളെ കോളജില്‍ നിന്നും പുറത്താക്കുമെന്ന് പ്രിന്‍സിപ്പല്‍ കെ വിശ്വംഭരന്‍ അറിയിച്ചു. തിങ്കളാഴ്‌ച കൗണ്‍സില്‍ യോഗം ചേര്‍ന്ന ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.