തിരുവനന്തപുരം: വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ഓഫിസിന് നേരെയുണ്ടായ അക്രമത്തെ അപലപിച്ച് എസ്.എഫ്.ഐ ദേശീയ പ്രസിഡൻ്റ് വി.പി സാനു. അക്രമസമരം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സംസ്ഥാന നേതൃത്വത്തിൻ്റെ അനുമതിയില്ലാതെയാണ് മാർച്ച് നടത്തിയതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
'അക്രമികളെ സംരക്ഷിക്കില്ല, മാര്‍ച്ചിന് സംസ്ഥാന നേതൃത്വത്തിന്‍റെ അനുമതിയില്ലായിരുന്നു': വി.പി സാനു - എസ്എഫ്ഐ ദേശീയ പ്രസിഡൻ്റ് വിപി സാനു
ഓഫിസ് തകർക്കുന്ന രീതിയിലേക്ക് ഒരു അക്രമ സമരമായി മാറിയത് അംഗീകരിക്കാനാവില്ലെന്ന് എസ്.എഫ്.ഐ ദേശീയ പ്രസിഡൻ്റ് വി.പി സാനു
ബഫർ സോൺ വിഷയത്തിൽ മലയോര മേഖലകളിൽ പ്രതിഷേധമുണ്ടാകാം. എം.പി ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും നടക്കാം. എന്നാൽ, അത് ഓഫിസ് തകർക്കുന്ന രീതിയിലേക്ക് ഒരു അക്രമ സമരമായി മാറിയത് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ, ശക്തമായ നടപടി സ്വീകരിക്കുമെന്നും സാനു പറഞ്ഞു.
ALSO READ|'അവര്‍ പിതൃശൂന്യര്‍!': രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തില്‍ രാജ് മോഹൻ ഉണ്ണിത്താൻ
വയനാട്ടിലെ അക്രമ സംഭവത്തെ അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് അനുശ്രീയും പറഞ്ഞു. ഇത്തരമൊരു പ്രതിഷേധം നടത്താൻ ജില്ല ഘടകങ്ങൾക്ക് സംസ്ഥാന കമ്മിറ്റി ഒരു നിർദേശവും നൽകിയിട്ടില്ല. വീഴ്‌ച പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും അനുശ്രീ വ്യക്തമാക്കി. ഇരുവരെയും എ.കെ.ജി സെന്‍ററിൽ വിളിച്ചുവരുത്തി സി.പി.എം വിശദീകരണം തേടി. സംസ്ഥാന സമിതി യോഗത്തിന് മുൻപാണ് വിളിച്ചുവരുത്തിയത്.
'യു.ഡി.എഫിനെ തൃപ്‌തിപ്പെടുത്തില്ല':കോൺഗ്രസ്, അക്രമത്തിനുള്ള വഴി നോക്കി നടക്കുകയാണെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. എസ്.എഫ്.ഐ സമരത്തിൻ്റെ ആവശ്യം ഇല്ലായിരുന്നു എന്നതാണ് സി.പി.എമ്മിൻ്റെ നിലപാട്. ഇക്കാര്യം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫിനെ തൃപ്‌തിപ്പെടുത്തുന്ന രീതിയിൽ പ്രതികരിക്കാൻ കഴിയില്ല. അവർ അക്രമത്തിന് കോപ്പുകൂട്ടുകയാണ്. നാടിന് സമാധാനം വേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യുമെന്നും ഇ.പി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു.