കേരളം

kerala

ETV Bharat / state

വി.പി ജോയി സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു - വിശ്വാസ് മേത്ത

മുൻ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയിൽ നിന്നാണ് ഔദ്യോഗികമായി ചുമതലയേറ്റെടുത്തത്.

നാൽപത്തി ഏഴാമത് ചീഫ് സെക്രട്ടറി  Kerala Chief Secretary VP Joy  Kerala Chief Secretary  VP Joy  47 th Kerala Chief Secretary  വി.പി ജോയി സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു  വി.പി ജോയി  സംസ്ഥാന ചീഫ് സെക്രട്ടറി  വിശ്വാസ് മേത്ത  VP Joy new Kerala Chief Secretary
വി.പി ജോയി സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

By

Published : Feb 28, 2021, 12:33 PM IST

Updated : Feb 28, 2021, 2:17 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ നാൽപത്തി ഏഴാമത് ചീഫ് സെക്രട്ടറിയായി വി.പി ജോയി ചുമതലയേറ്റു. മുൻ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയിൽ നിന്നുമാണ് ഔദ്യോഗികമായി ചുമതലയേറ്റെടുത്തത്.

വി.പി ജോയി സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

സർക്കാരിന്‍റെ നയപരിപാടികൾക്ക് അനുസരിച്ച് സംസ്ഥാനത്തിന്‍റെ പുരോഗതിക്കായി പ്രവർത്തിക്കുമെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, വിവിധ വകുപ്പ് സെക്രട്ടറിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 1987 ഐ.എ.എസ് ബാച്ചുകാരാനായ വി.പി ജോയിക്ക് 2023 ജൂൺ 30 വരെയാണ് കാലവധി. കേന്ദ്ര ഡപ്യൂട്ടേഷനിലായിരുന്ന അദ്ദേഹം ജനുവരിയിലാണ് സംസ്ഥാന സർവ്വീസിലേക്ക് തിരിച്ചെത്തിയത്. എറണാകുളം സ്വദേശിയാണ്. കവിയും സാഹിത്യകാരനും കൂടിയായ വി.പി ജോയിയുടെ "നിമിഷ ജാലകം " എന്ന കവിത സമാഹാരത്തിന് എസ് കെ പൊറ്റക്കാട് പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Last Updated : Feb 28, 2021, 2:17 PM IST

ABOUT THE AUTHOR

...view details