ഇടുക്കി :സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് മന്ത്രി വിഎൻ വാസവൻ. തിരുവനന്തപുരത്ത് വികസന ജാഥ നടക്കുന്നതിനിടെ വനിത കൗണ്‍സിലര്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ഇതിന്‍റെ ബാക്കി പത്രമായാണ് മൂന്ന് ബൈക്കുകളിലെത്തിയവര്‍ കല്ലേറ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പാര്‍ട്ടി സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ കാറും തകര്‍ത്തിട്ടുണ്ട്. ഇത്തരത്തില്‍ സിപിഎമ്മിനെതിരായ ആക്രമണം, സംസ്‌ഥാനത്ത് പല ഭാഗത്തും നടക്കുന്ന സംഭവങ്ങളുടെ തുടര്‍ച്ചയാണ്. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും അദ്ദേഹം ശനിയാഴ്‌ച (ഓഗസ്റ്റ് 27) ഇടുക്കി കട്ടപ്പനയിൽ പറഞ്ഞു.