കേരളം

kerala

ETV Bharat / state

വി.എം സുധീരന്‍റെ പരാതി അന്വേഷിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം - VM Sudheeran

ശബരിമല വിഷയത്തിലും യു.ഡി.എഫ് സ്ഥാനാർഥിയെ കുറിച്ചും പറയാത്ത കാര്യങ്ങൾ പറഞ്ഞതായി കാണിച്ച് ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ പരാമർശം വന്നതായാണ് വി.എം സുധീരന്‍റെ പരാതി.

വി.എം സുധീരന്‍റെ പരാതി  വി.എം സുധീരന്‍  മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  ടിക്കാറാം മീണ  ഫേസ്‌ബുക്ക്  Chief Electoral Officer  VM Sudheeran's complaint  VM Sudheeran  Tikaram Meena
വി.എം സുധീരന്‍റെ പരാതി അന്വേഷിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

By

Published : Mar 20, 2021, 7:05 PM IST

തിരുവനന്തപുരം: പറയാത്ത കാര്യങ്ങൾ വ്യാജമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് എതിരെ നടപടി വേണമെന്ന വി.എം സുധീരന്‍റെ പരാതി അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശം നൽകി. ശബരിമല വിഷയത്തിലും യു.ഡി.എഫ് സ്ഥാനാർഥിയെ കുറിച്ചും പറയാത്ത കാര്യങ്ങൾ പറഞ്ഞതായി കാണിച്ച് ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ പരാമർശം വന്നതായാണ് വി.എം സുധീരന്‍റെ പരാതി. വിഷയം അടിയന്തരമായി അന്വേഷിച്ച് ആവശ്യമായ നിയമ നടപടി സ്വീകരിക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ABOUT THE AUTHOR

...view details