കേരളം

kerala

ETV Bharat / state

ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കൽ; പിന്നിൽ ഗൂഢാലോചനയെന്ന് വി.എം സുധീരൻ - ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കൽ

സർക്കാരിന്‍റെതാണെന്ന് പറഞ്ഞ ഭൂമി ഇത്തരത്തിൽ ഏറ്റെടുക്കുന്നതിന് പിന്നിൽ അഴിമതിയുണ്ടെന്ന് ആരോപണം.

vm sudheeran on cheruvally estate  cheruvally estate issue  ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കൽ  വി.എം സുധീരൻ ചെറുവള്ളി
സുധീരൻ

By

Published : Jun 23, 2020, 2:18 PM IST

തിരുവനന്തപുരം: നഷ്‌ട പരിഹാര തുക നൽകി ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള തീരുമാനത്തിന് പിന്നിൽ അഴിമതിയെന്ന് കെപിസിസി മുൻ പ്രസിഡന്‍റ് വി.എം സുധീരൻ. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും സർക്കാരിന്‍റെതാണെന്ന് പറഞ്ഞ ഭൂമി ഇത്തരത്തിൽ ഏറ്റെടുക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഭൂമി ഏറ്റെടുക്കൽ ഉത്തരവ് റദ്ദാക്കി പ്രത്യേക നിയമനിർമാണത്തിലൂടെ പണം നൽകാതെ ഭൂമി തിരിച്ചുപിടിക്കണം. ബിലീവേഴ്‌സ് ചർച്ചിന് ഭൂമിയിൽ അവകാശം ഉണ്ടെന്ന് അംഗീകരിക്കുന്നത് പോലെയാണ് പുതിയ തീരുമാനം. സർക്കാരിന്‍റെ ഭൂമി ഏറ്റെടുക്കാൻ പണം നൽകുന്നത് വിചിത്രമാണെന്നും സുധീരൻ പറഞ്ഞു.

വി.എം സുധീരൻ മാധ്യമങ്ങളോട്

ABOUT THE AUTHOR

...view details