കേരളം

kerala

ETV Bharat / state

യുവാക്കള്‍ ഫലം നിര്‍ണയിക്കുമെന്ന് വി.കെ പ്രശാന്ത് - v k prashant vattiyoorkkavu

എൽ.ഡി.എഫിന് വോട്ടുകൾ എല്ലാം പോൾ ചെയ്യാനുള്ള ക്രമീകരണങ്ങൾ ചെയ്‌തതായും വി.കെ പ്രശാന്ത്

തെരഞ്ഞെടുപ്പിൽ ഫലം നിർണയിക്കുന്നത് യുവാക്കളുടെ വോട്ടെന്ന് വി.കെ പ്രശാന്ത്

By

Published : Oct 21, 2019, 9:56 AM IST

തിരുവനന്തപുരം:സാമുദായിക സംഘടനകളുടെ നിലപാടുകളൊന്നും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധിനിക്കില്ലെന്ന് വട്ടിയൂര്‍ക്കാവിലെ എല്‍ഡിഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത്. ഈ തെരഞ്ഞെടുപ്പിൽ ഫലത്തെ നിർണയിക്കുന്നത് യുവാക്കളുടെ വോട്ടാണ്. ജാതി- മത സംഘടനകളുടെ ആഹ്വാനങ്ങളെ യുവാക്കൾ തള്ളിക്കളയും. പ്രചരണം നല്ല രീതിയിൽ നടത്താൻ കഴിഞ്ഞത് വോട്ടുകളായി മാറും. നഗരസഭയുടേയും ഇടത് സർക്കാരിന്‍റേയും ജനപിന്തുണ തെരഞ്ഞെടുപ്പിൽ ശുഭ പ്രതീക്ഷ നൽകുന്നു. നാടിനു നൻമ ചെയ്‌തവർ വിജയിക്കുക തന്നെ ചെയ്യും. ഏഴായിരത്തിനും പതിനായിരത്തിനുമിടയിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കാനാവുമെന്നും പ്രശാന്ത് പ്രതികരിച്ചു.

തെരഞ്ഞെടുപ്പിൽ ഫലം നിർണയിക്കുന്നത് യുവാക്കളുടെ വോട്ടെന്ന് വി.കെ പ്രശാന്ത്

ABOUT THE AUTHOR

...view details