വി. കെ. പ്രശാന്ത് മേയര്‍ സ്ഥാനം രാജിവച്ചു; തിങ്കളാഴ്‌ച എംഎൽഎയായി സത്യപ്രതിജ്ഞ - Thiruvananthapuram corporation mayor news
ഇന്ന് ഉച്ചക്ക് നടക്കാനിരുന്ന കൗൺസിൽ യോഗത്തിന് ശേഷം രാജി സമർപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. യോഗം മാറ്റി വച്ചതോടെ ഉച്ചക്ക് തന്നെ മേയർ സ്ഥാനം ഒഴിഞ്ഞു.

തിരുവന്തപുരം: വട്ടിയൂർക്കാവിൽ നിന്ന് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട വി. കെ. പ്രശാന്ത് മേയർ സ്ഥാനം രാജിവച്ചു. ഉച്ചയ്ക്ക് 12.30 നാണ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ രാജി സമർപ്പിച്ചത്. ഉച്ചക്ക് ശേഷം നടത്താനിരുന്ന കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ശേഷം രാജി നൽകാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ കൗൺസിൽ യോഗം മാറ്റിവച്ചതോടെ രാജി നൽകി വി. കെ. പ്രശാന്ത് മടങ്ങി. മൂന്ന് ദിവസത്തെ നോട്ടീസ് നൽകാതെയാണ് കൗൺസിൽ യോഗം വിളിച്ചതെന്ന് ചൂണ്ടിക്കാട്ടി ബിജെപി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി. കെ. ജോസിന് പരാതി നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കൗൺസിൽ യോഗം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്‌ചയാണ് അഞ്ച് മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ.