പൂച്ചെണ്ട് വേണ്ടെന്ന് എംഎല്‍എ ബ്രോ; പുസ്തകപ്പൂക്കാലം നല്‍കി വോട്ടർമാർ - പൂച്ചെണ്ട് വേണ്ടെന്ന് എംഎല്‍എ ബ്രോ; പുസ്തകപ്പൂക്കാലം നല്‍കി വോട്ടർമാർ
സ്കൂൾ ലൈബ്രറികൾക്ക് സംഭാവനയായി നൽകാനാണ് പുസ്തകങ്ങൾ എന്ന് പ്രഖ്യാപിച്ചതോടെ പ്രശാന്തിന്‍റെ അഭ്യർത്ഥന വോട്ടർമാർ ഏറ്റെടുത്തു. ഇതോടെ ശാസ്തമംഗലത്തെ അദ്ദേഹത്തിന്‍റെ ഓഫീസ് പുസ്തകങ്ങൾ കൊണ്ട് നിറഞ്ഞു..
പൂച്ചെണ്ട് വേണ്ടെന്ന് എംഎല്‍എ ബ്രോ; പുസ്തകപ്പൂക്കാലം നല്‍കി വോട്ടർമാർ
തിരുവനന്തപുരം; വട്ടിയൂർക്കാവിലെ വാശിയേറിയ പോരാട്ടത്തില്‍ ജയിച്ചു കയറിയ വികെ പ്രശാന്ത് എംഎല്‍എ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും താരമാകുകയാണ്. സ്വീകരണ ചടങ്ങുകളിൽ പൂച്ചെണ്ടുകൾക്ക് പകരം പുസ്തകങ്ങൾ നല്‍കിയാല്‍ മതിയെന്ന് വി കെ പ്രശാന്ത് അഭ്യർഥിച്ചിരുന്നു. സ്കൂൾ ലൈബ്രറികൾക്ക് സംഭാവനയായി നൽകാനാണ് പുസ്തകങ്ങൾ എന്ന് പ്രഖ്യാപിച്ചതോടെ പ്രശാന്തിന്‍റെ അഭ്യർത്ഥന വോട്ടർമാർ ഏറ്റെടുത്തു. ഇതോടെ ശാസ്തമംഗലത്തെ അദ്ദേഹത്തിന്‍റെ ഓഫീസ് പുസ്തകങ്ങൾ കൊണ്ട് നിറഞ്ഞു..
Last Updated : Nov 21, 2019, 7:26 PM IST