തിരുവനന്തപുരം :അരുവിക്കരയിലെ സി.പി.എം സ്ഥാനാര്‍ഥി ജി. സ്റ്റീഫന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ വി.കെ മധുവിനെതിരെ നടപടി ഉടനെന്ന് സൂചന.
ഓഗസ്റ്റ് 26,27 തിയ്യതികളില്‍ നടക്കുന്ന ജില്ല സെക്രട്ടേറിയേറ്റ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. തിരുവനന്തപുരം ജില്ല സെക്രട്ടേറിയേറ്റ് അംഗവും മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റുമാണ് വി.കെ മധു.
അരുവിക്കരയില്‍ സി.പി.എം സ്ഥാനാര്‍ഥി വിജയിച്ചെങ്കിലും ചുമതലക്കാരനായ വി.കെ മധുവിന്‍റെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നില്ലെന്നാണ് സി.പി.എം വിലയിരുത്തല്‍.
ഇക്കാര്യം അന്വേഷിക്കാന്‍ ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളായ സി. ജയന്‍ ബാബു, കെ.സി വിക്രമന്‍ എന്നിവര്‍ അംഗങ്ങളായ കമ്മിഷനെ പാര്‍ട്ടി നിയോഗിച്ചു. കമ്മിഷന്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണങ്ങളില്‍ വസ്‌തുതയുണ്ടെന്ന് കണ്ടെത്തി.