തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ സമരം 61 ദിവസം പിന്നിടുന്നതിനിടെ സമരത്തിന്‍റെ രൂപവും ഭാവവും മാറ്റാനൊരുങ്ങി സമരസമിതി. സെപ്‌റ്റംബര്‍ 19 മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കാനാണ് സമരസമിതിയുടെ തീരുമാനം. സമരത്തിന് പിന്തുണയുമായി മൂലമ്പള്ളിയില്‍ നിന്നാരംഭിച്ച ജനബോധന യാത്ര നാളെ(18.09.2022) തിരുവനന്തപുരം ജില്ലയിലെ അഞ്ചു തെങ്ങില്‍ രാവിലെ എട്ട് മണിക്ക് പ്രവേശിക്കും.
വിഴിഞ്ഞം സമരം കടുപ്പിക്കാനൊരുങ്ങുന്നു; സെപ്‌റ്റംബര്‍ 19 മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് - vizhinjam latest updations
വിഴിഞ്ഞം തുറമുഖ സമരം 61 ദിവസം പിന്നിടുന്നതിനിടെ സമരത്തിന്‍റെ രൂപവും ഭാവവും മാറ്റാനൊരുങ്ങി സമരസമിതി
![വിഴിഞ്ഞം സമരം കടുപ്പിക്കാനൊരുങ്ങുന്നു; സെപ്‌റ്റംബര്‍ 19 മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് vizhinjam strike vizhinjam strike will intensify hunger strike will starts hunger strike will starts from september ninteen vizhinjam port vizhinjam latest news adani group on vizhinjam വിഴിഞ്ഞം സമരം latest news in trivandrum വിഴിഞ്ഞം തുറമുഖ സമരം വിഴിഞ്ഞം തുറമുഖം സമരത്തിന്‍റെ രൂപവും ഭാവവും മാറ്റാനൊരുങ്ങി സമരസമിതി പ്രശാന്ത് ഭൂഷണ്‍ കൊച്ചി തുറമുഖം കേന്ദ്രീകരിച്ചും സമരം വിഴിഞ്ഞം സമരം ഏറ്റവും പുതിയ വാര്‍ത്ത തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത vizhinjam latest updations വിഴിഞ്ഞം ഏറ്റവും പുതിയ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16397498--thumbnail-3x2-sjd.jpg)
തുടര്‍ന്ന് തീരമേഖലകളിലൂടെ പര്യടനം നടത്തി ഉച്ചയ്‌ക്ക് 2.30ന് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് പ്രവേശിക്കും. അവിടെ നിന്ന് കാല്‍ ലക്ഷത്തോളം തീരവാസികളെ അണിനിരത്തി വിഴിഞ്ഞം തുറമുഖ കവാടത്തിലെത്തുന്ന സമരത്തെ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ അഭിസംബോധന ചെയ്യും. അടുത്ത ദിവസം മുതല്‍ 24 മണിക്കൂര്‍ നീളുന്ന അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.
സെപ്‌റ്റംബര്‍ 21 ന് കൊച്ചി തുറമുഖം കേന്ദ്രീകരിച്ചും സമരം നടത്തും. സമരത്തെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും പ്രശ്‌ന പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര പറഞ്ഞു.