തിരുവനന്തപുരം:രണ്ട് മാസത്തിലധികമായി നീളുന്ന വിഴിഞ്ഞം സമരം ഒത്തു തീര്‍പ്പാക്കാന്‍ സി.പി.എം നേതൃത്വം ഇടപെടുന്നു. സമരത്തിന് നേതൃത്വം നല്കുന്ന തിരുവനന്തപുരം ലത്തീന്‍ രൂപത നേതാക്കളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ഇന്ന് (സെപ്റ്റംബര്‍ 24) വൈകിട്ട് 3.30ന് ചര്‍ച്ച നടത്തും. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിലാണ് ചര്‍ച്ച നടക്കുക .
ചര്‍ച്ചയ്ക്ക് തങ്ങളെ സി.പി.എം സംസ്ഥാന സെക്രട്ടറി ക്ഷണിച്ചതായി സമര സമിതി നേതാക്കള്‍ അറിയിച്ചു. സമര സമിതിയുമായി മന്ത്രിസഭാഉപസമിതി കഴിഞ്ഞ ദിവസം നടത്തിയ നാലാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് തീരശോഷണത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുക, വീട് നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലവും വീടും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടു വച്ചാണ് സമരം.