കേരളം

kerala

By

Published : Mar 11, 2022, 10:31 PM IST

ETV Bharat / state

വിഴിഞ്ഞത്ത് തിരയില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

വിഴിഞ്ഞം ഹാർബർ റോഡ് ഐ.ബിക്ക് സമീപം ചെറുമണൽ കടലിൽ കുളിക്കുന്നതിനിടെയാണ് അപകടം

Vizhinjam sea students died swimming  students died in Vizhinjam Seashore  വിഴിഞ്ഞത്ത് തിരയില്‍ പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു  ചെറുമണൽ കടല്‍  വിഴിഞ്ഞം ഹാർബർ റോഡ്
വിഴിഞ്ഞത്ത് തിരയില്‍ പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

തിരുവനന്തപുരം : കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട മൂന്ന് വിദ്യാര്‍ഥികളില്‍ രണ്ട് പേര്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വിഴിഞ്ഞം ഹാർബർ റോഡ് ഐ.ബിക്ക് സമീപം ചെറുമണൽ കടലിൽ കുളിക്കുന്നതിനിടെയാണ് അപകടം.

വിഴിഞ്ഞം ടൗൺഷിപ്പ് കോളനി നിവാസികളായ നിസാമുദ്ദീൻ ഫാത്തിമ-കണ്ണ് ദമ്പതികളുടെ മകൻ നിസാർ (13), ഉബൈദ് റഹ്മാൻ - ഫാത്തിമ ദമ്പതിമാരുടെ മകൻ മെഹ്‌റൂഫ് (12) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം തിരയിൽപ്പെട്ട വിഴിഞ്ഞം കപ്പച്ചാൽ വീട്ടിൽ പീര്‍ മുഹമ്മദിന്റെ മകൻ സുഫിയാനെ (12) സമീപവാസിയായ ചിപ്പി തൊഴിലാളി രക്ഷപ്പെടുത്തി.

സുഫിയാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐ.സി.യു വിൽ ചികിത്സയിലാണ്. 5 അംഗ സംഘമായാണ് ഇവർ കടലിൽ കുളിക്കാനിറങ്ങിയത് മൂവരും തിരയിൽപ്പെട്ടതോടെ ഭയന്നുപോയ രണ്ടുപേർ ഓടി രക്ഷപ്പെട്ടു.

Also Read: പിറന്നാളാഘോഷിക്കാനെത്തിയ സംഘം അഞ്ചുരുളി ജലാശയത്തില്‍ അപകടത്തില്‍ പെട്ടു; പെണ്‍കുട്ടിയെ കാണാതായി

നാട്ടുകാർ അറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റ്, മറൈൻ ആംബുലൻസ്, മത്സ്യ തൊഴിലാളികൾ എന്നിവർ ചേർന്ന് നിസാറിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു മണിക്കൂറിലേറെ നീണ്ട തിരച്ചിലിനുശേഷമാണ് മെഹ്റൂഫിന്റെ മൃതദേഹം കണ്ടെത്തിയത്. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് കേസെടുത്തു. സുഹൈബ്, മുഹ്സിന, മുഫീദ എന്നിവർ മെഹ്റൂഫിന്റെ സഹോദരങ്ങളും നിസാന നിസാറിന്റെ സഹോദരിയുമാണ്.

ABOUT THE AUTHOR

...view details