തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. മന്ത്രിസഭ ഉപസമിതിയുമായി ലത്തീൻ രൂപത നടത്തിയ ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. ചർച്ചയില്‍ ഏഴ് ആവശ്യങ്ങളാണ് ലത്തീൻ അതിരൂപത ഉന്നയിച്ചത്.
തുറമുഖ നിർമാണം നിർത്തിവയ്‌ക്കുന്നത് ഉൾപ്പടെയുള്ള ഏഴ് ആവശ്യങ്ങളിലും പരിഹാരമാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്. ക്യാമ്പുകളിൽ കഴിയുന്നവരെ ഓണത്തിന് മുമ്പ് മാറ്റണമെന്ന ആവശ്യം ഇതുവരെയും നടന്നില്ല. മുഖ്യമന്ത്രി തങ്ങളെ ആക്ഷേപിക്കുകയാണ് ചെയ്‌തതെന്ന് വികാരി ജനറൽ യൂജിൻ പെരേര പ്രതികരിച്ചു.