കേരളം

kerala

ETV Bharat / state

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്‌ക്കണം; ലത്തീൻ അതിരൂപതയുടെ ഇടയലേഖനം - സഹായമെത്രാൻ ക്രിസ്‌തുദാസ് ആഹ്വാനം

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ അതിരൂപത. പദ്ധതിയെ കുറിച്ച് പ്രദേശവാസികളെ ഉൾപ്പെടുത്തി വീണ്ടും പഠനം നടത്തണമെന്നും തീരശോഷണത്തിന് ശാശ്വത പരിഹാരം ഉണ്ടാവണമെന്നും അതിരൂപത ഇടയലേഖനത്തിൽ ആവശ്യപ്പെട്ടു.

stop construction of vizhinjam port says latin archdiocese  vizhinjam port construction should be stopped latin archdiocese  വിഴിഞ്ഞം തുറമുഖ നിർമാണം  വിഴിഞ്ഞം തുറമുഖ നിർമാണം ലത്തീൻ അതിരൂപത ഇടയലേഖനം  ഇടയലേഖനം ലത്തീൻ അതിരൂപത  തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ഇടയലേഖനം  തുറമുഖ നിർമ്മാണം തീരശോഷണം  മുതലപ്പൊഴി പ്രശ്‌നം  സഹായമെത്രാൻ ക്രിസ്‌തുദാസ് ആഹ്വാനം  vizhinjam port construction
വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്‌ക്കണം; ലത്തീൻ അതിരൂപതയുടെ ഇടയലേഖനം

By

Published : Jul 31, 2022, 1:25 PM IST

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ ഇടയലേഖനം. തുറമുഖ നിർമ്മാണം നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെടുന്ന ഇടയലേഖനം ഇന്ന്(31.07.2022) സഭയുടെ പള്ളികളിൽ വായിച്ചു. തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളെ കൂടി ഉൾപ്പെടുത്തി ശാസ്‌ത്രീയ പഠനം നടത്തണമെന്നും ഇടയലേഖനത്തിൽ പറഞ്ഞു.

തീരദേശവാസികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ ഇടപെടുന്നില്ലെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയതിന് പിന്നാലെയാണ് സഭ പള്ളികളിൽ ഇടയലേഖനം വായിച്ചത്. തുറമുഖ നിർമാണം മൂലം തീരശോഷണം സംഭവിക്കുന്നുണ്ട്, ഇതിന് ശാശ്വത പരിഹാരം വേണം. വീടുകൾ നഷ്‌ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവരെ മാറ്റി പാർപ്പിക്കണമെന്നും ഇവർക്ക് നഷ്‌ടപരിഹാരം നൽകി പുനരധിവസിപ്പിക്കണമെന്നും ഇടയലേഖനത്തിൽ ആവശ്യപ്പെടുന്നു.

മുതലപ്പൊഴിയിലേത് അടക്കമുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകാത്തപക്ഷം പ്രതിഷേധം ശക്തിപ്പെടുത്താനാണ് സഹായമെത്രാൻ ക്രിസ്‌തുദാസിൻ്റെ ആഹ്വാനം. കുടുംബയൂണിറ്റുകൾ, ജനറൽബോഡി, വിവിധ ശുശ്രൂഷ സമിതികൾ തുടങ്ങിയവ വിളിച്ചുചേർത്ത് പ്രശ്‌നങ്ങളെ കുറിച്ച് മത്സ്യത്തൊഴിലാളികളെ ബോധവത്‌ക്കരിക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.

ABOUT THE AUTHOR

...view details