കേരളം

kerala

ETV Bharat / state

വിഴിഞ്ഞത്ത് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭർത്താവ് കീഴടങ്ങി

ശനിയാഴ്‌ച വൈകുന്നേരമാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. തുടർന്ന് ഇന്ന് ഉച്ചയോടെ പൊലീസിന് മുന്നിൽ കീഴടങ്ങി.

By

Published : Feb 27, 2023, 12:47 PM IST

vizhinjam murder accused surrendered  vizhinjam murder  vizhinjam murder case  vizhinjam murder case accused surrendered  vizhinjam  husband killed lady  യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭർത്താവ്  വിഴിഞ്ഞം കൊലപാതകം  വിഴിഞ്ഞം  വിഴിഞ്ഞത്ത് യുവതിയെ കൊലപ്പെടുത്തി  വിഴിഞ്ഞത്ത് ഭാര്യയെ കൊന്നു  ഭാര്യ കൊലപ്പെടുത്തി യുവാവ്  പ്രതി കീഴടങ്ങി  കൊലക്കേസ് പ്രതി കീഴടങ്ങി  murder accused surrendered  കീഴടങ്ങി
ഭർത്താവ് കീഴടങ്ങി

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അന്തോണി ദാസ് എന്ന രതീഷ് (36) പൊലീസിന് മുന്നില്‍ കീഴടങ്ങി. വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര ദില്‍ഷന്‍ ഹൗസില്‍ പ്രിന്‍സിയേയാണ് (32) ശനിയാഴ്‌ച വൈകുന്നേരം വീടിനുള്ളിൽ കട്ടിലിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് ഇവരുടെ ഒന്നര വയസുള്ള മകള്‍ ദിഹാന ഉറങ്ങുകയായിരുന്നു. പ്രിന്‍സി കൊല്ലപ്പെട്ട ദിവസം കാണാതായ അന്തോണി ദാസ് ഇന്ന് ഉച്ചയോടെയാണ് പൊലീസിന് മുന്നില്‍ ഹാജരായത്.

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി പ്രിന്‍സിയും രതീഷും അകന്ന് താമസിക്കുകയായിരുന്നു. മൂത്ത സഹോദരിയുടെ വീട്ടിലായിരുന്നു പ്രിന്‍സിയും മക്കളായ ദില്‍ഷനും ദിഷാലും ദിഹാനയും താമസിച്ചിരുന്നത്. ശനിയാഴ്‌ച രാത്രി അന്തോണി ദാസ്, പ്രിന്‍സിയോട് സംസാരിച്ച് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയശേഷം രാത്രി എട്ട് മണിയോടെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു.

പുറത്തേക്ക് കളിക്കാന്‍ വിട്ട മക്കള്‍ ഒന്‍പത് മണിയോടെ തിരികെ എത്തിയപ്പോള്‍ അമ്മ ഉറങ്ങി കിടക്കുകയാണെന്ന് പറഞ്ഞശേഷം അന്തോണി ദാസ് ധൃതിയില്‍ പുറത്തേക്ക് പോയി. വിയര്‍ത്തു നില്‍ക്കുന്നതെന്താണെന്ന് മക്കൾ ചോദിച്ചപ്പോൾ വ്യായാമം ചെയ്യുകയായിരുന്നു എന്നാണ് അന്തോണി പറഞ്ഞത്.

കുട്ടികള്‍ വന്നു നോക്കുമ്പോള്‍ പ്രിന്‍സിയെ ശ്വാസമില്ലാതെയും നാവ് പുറത്തേക്ക് തള്ളി കണ്ണുകള്‍ ചുവന്ന അവസ്ഥയിലും കണ്ടു. ഇവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ അയല്‍വാസികള്‍ പ്രിന്‍സിയെ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.

കഴുത്തിലെ പാട് കണ്ട് ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളജില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കഴുത്തില്‍ കൈ കൊണ്ട് മുറുക്കിയതിന്‍റെയും മറ്റേതോ വസ്‌തു ഉപയോഗിച്ച് ശ്വാസം മുട്ടിച്ചതിന്‍റെയും പാടുകള്‍ ഉണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണ കാരണം അറിയാന്‍ കഴിയുവെന്നും വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി പറഞ്ഞു. പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

ABOUT THE AUTHOR

...view details