തിരുവനന്തപുരം :വിഴിഞ്ഞം മുക്കോലയിൽ ബൈക്ക് റേസിങ് നടത്തിയതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് മരിച്ചത്. ഞയറാഴ്‌ച വൈകിട്ടായിരുന്നു (ജൂൺ 19) സംഭവം.
മത്സരയോട്ടത്തിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ചു ; വിഴിഞ്ഞത്ത് രണ്ട് യുവാക്കൾ മരിച്ചു - ബൈക്ക് റേസിങ്ങിനിടെ അപകടമരണം
മരിച്ചത് ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവർ

മത്സരയോട്ടത്തിനിടെ അപകടം; തിരുവനന്തപുരം വിഴിഞ്ഞത്ത് രണ്ട് യുവാക്കൾ മരിച്ചു
ബൈപ്പാസിന് സമീപത്ത് സംഘമായി എത്തിയ യുവാക്കൾ ബൈക്ക് റേസിങ് നടത്തുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
മത്സരയോട്ടത്തിനിടെ അപകടം; തിരുവനന്തപുരം വിഴിഞ്ഞത്ത് രണ്ട് യുവാക്കൾ മരിച്ചു
മൃതദേഹങ്ങൾ തിരുവന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇവിടെ ബൈക്ക് റേസിങ് നടത്തിയ മറ്റൊരു യുവാവിന് പരിക്കേറ്റിരുന്നു.