തിരുവനന്തപുരം:വിഴിഞ്ഞം ബോട്ടപകടത്തിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളിയുടെ കൂടി മൃതദേഹം കണ്ടെത്തി. പൂന്തുറ സ്വദേശി ജോസഫ് വർഗീസിന്‍റെയും സേവിയറിന്‍റെയും മൃതദേഹമാണ് കണ്ടെത്തിയത്. കോസ്റ്റ്ഗാർഡ് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച അർധരാത്രിയിലാണ് വിഴിഞ്ഞത്ത് തിരയിൽ പെട്ട് ബോട്ട് അപകടത്തിൽ പെട്ടത്. മത്സ്യബന്ധനത്തിന് ശേഷം കരയിലേക്ക് തിരികെ വരുന്നതിനിടെ ശക്തമായ തിരയിൽ അകപ്പെട്ടാണ് ബോട്ട് മുങ്ങിയത്. വളരെ പെട്ടെന്ന് രൂപപ്പെട്ട വലിയ തിരയിൽ പെട്ട് ചെറുവള്ളങ്ങൾ കടലിലേക്ക് ഒഴുകി പോവുകയും ചെയ്‌തു.