കേരളം

kerala

ETV Bharat / state

വിഴിഞ്ഞത്ത് യുവാവിനെ ആക്രമിച്ച കേസ്‌; പ്രതി പിടിയില്‍ - thiruvananthapuram latest news

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് പ്രതിയെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്‌തത്.

വിഴിഞ്ഞത്ത് യുവാവിനെ ആക്രമിച്ചു  വിഴിഞ്ഞം ആക്രമണം  തിരുവനന്തപുരത്ത് യുവാവിനെ മര്‍ദ്ദിച്ചു  തിരുവനന്തപുരം വിമാനത്താവളം  vizhinjam attack  man attacked in vizhinjam  thiruvananthapuram latest news  kerala crime news
വിഴിഞ്ഞത്ത് യുവാവിനെ ആക്രമിച്ച കേസ്‌; പ്രതി പിടിയില്‍

By

Published : Dec 29, 2021, 8:34 PM IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ പ്രതിയെ വിമാനത്താവളത്തില്‍ നിന്നും പിടികൂടി. പാച്ചല്ലൂരില്‍ വാടകയ്‌ക്ക് താമസിക്കുന്ന സുരേന്ദ്രനെ (36) ആണ്‌ തിരുവല്ലം പൊലീസ് പിടികൂടിയത്.

ഡിസംബര്‍ 26ന്‌ വൈകുന്നേരം 5.30 ഓടെ വീട്ടുമുറ്റത്ത് കുട്ടികളുമൊത്തിരുന്ന പാച്ചല്ലൂര്‍ സ്വദേശി ശിവപ്രസാദിനെ പ്രതി ഇരുമ്പ് പൈപ്പും ബിയര്‍ കുപ്പിയും ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് പരാതി. ശിവപ്രസാദിന് തലയ്‌ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് വിലയിരുത്തല്‍.

Also Read: വിഴിഞ്ഞത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ അക്രമി സംഘം വെട്ടിയത് 15 തവണ, ദൃശ്യങ്ങൾ

സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട പ്രതി ഖത്തറിലേക്ക് കടക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. സുരക്ഷാ പരിശോധനയ്‌ക്ക് കയറിയ പ്രതിയെ തിരുവല്ലം പൊലീസ് അവിടെ എത്തിയാണ് അറസ്റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

ABOUT THE AUTHOR

...view details