തിരുവനന്തപുരം: ലോക്‌ഡൗൺ കാലത്ത് വിഷുക്കണിയൊരുക്കാനുള്ള കൊന്നപ്പൂവിന് തീവില. നിയന്ത്രണങ്ങളിൽ കുരുങ്ങിയതിനാൽ കണിവിഭവങ്ങൾ തേടി പുറത്തിറങ്ങാൻ വയ്യ. അതിനാൽ കിട്ടുന്നത് വച്ച് കണിയൊരുക്കാനുള്ള ശ്രമത്തിലാണ് ആളുകൾ.
ലോക്‌ഡൗണിലും കണിയൊരുക്കാൻ വിഭവങ്ങൾ തേടി മലയാളികൾ - vishu day people searching for things
വിഷുത്തലേന്ന് പരിമിതമായ സാഹചര്യത്തിലും തിരുവനന്തപുരം ചാല മാർക്കറ്റിൽ കണിവിഭങ്ങൾ വാങ്ങാൻ ആളുകളെത്തി
മലയാളികൾ
അതേസമയം വിഷുത്തലേന്ന് ചാല മാർക്കറ്റിലെത്തിയവർക്ക് കൊന്നപ്പൂക്കൾ ലഭിച്ചു. വിലപേശാതെ കിട്ടുന്ന വിലയ്ക്ക് പൂക്കൾ വാങ്ങാൻ എല്ലാവരും തയ്യാറാണ്. ചരക്ക് ലോറികൾ കുറവാണെങ്കിലും കണിവെള്ളരി, മത്തൻ, ഓറഞ്ച്, മുന്തിരി എന്നിവ വിൽപനക്കെത്തിയിട്ടുണ്ട്. ലോക്‌ഡൗൺ കാലത്ത് വിശേഷ ദിവസങ്ങളുടെ പ്രാധാന്യം അവഗണിച്ച് കിട്ടുന്നതിൽ തൃപ്‌തരാകുന്നവരാണ് ഏറെയും.