കേരളം

kerala

ETV Bharat / state

വിഴിഞ്ഞം തുറമുഖ നിര്‍മാണം : പുരോഗതി വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം - മന്ത്രി അഹ്മദ് ദേവർകോവില്‍

വിഴിഞ്ഞം തുറമുഖത്തിന്‍റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം. ലത്തീന്‍ അതിരൂപതയുടെ സമരം അവസാനിച്ചതോടെ തുറമുഖ നിര്‍മാണം പുരോഗമിക്കുകയാണ്

Vishinjam port  Vishinjam port review meeting  Vishinjam port review meeting today  വിഴിഞ്ഞം തുറമുഖ നിര്‍മാണം  മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോക യോഗം  മന്ത്രിയുടെ നേതൃത്വത്തില്‍  മന്ത്രി  വിഴിഞ്ഞം തുറമുഖത്തിന്‍റെ നിര്‍മാണ പുരോഗതി  ലത്തീന്‍ അതിരൂപതയുടെ സമരം  തുറമുഖ വകുപ്പ് മന്ത്രി  മന്ത്രി അഹ്മദ് ദേവർകോവിലിന്‍റെ നേതൃത്വത്തിൽ  മന്ത്രി അഹ്മദ് ദേവർകോവില്‍  വിഴിഞ്ഞം തുറമുഖം
വിഴിഞ്ഞം തുറമുഖ നിര്‍മാണം

By

Published : Dec 14, 2022, 10:21 AM IST

തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖത്തിന്‍റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. അദാനി ഗ്രൂപ്പ് പ്രതിനിധികളും വിസിൽ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. മന്ത്രിയും സംഘവും പദ്ധതി പ്രദേശം സന്ദർശിക്കുകയും ചെയ്യും.

സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്ന കാര്യവും പ്രത്യേക ക്രമീകരണങ്ങളൊരുക്കുന്നതും യോഗത്തിൽ ചർച്ചയാകും. നിർമാണത്തിനുള്ള സംസ്ഥാന വിഹിതം നൽകുന്നതിലും തീരുമാനമുണ്ടാകും. ലത്തീൻ അതിരൂപതയുടെ സമരം അവസാനിച്ചതോടെ തുറമുഖ നിര്‍മാണം വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്.

Also Read:വിഴിഞ്ഞം സമരം ഒത്തുതീർപ്പിൽ: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജികളിലെ നടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി

മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് തുറമുഖ നിർമാണത്തിനെതിരായ പ്രതിഷേധം സമര സമിതി അവസാനിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് തുറമുഖനിർമാണം പുനരാരംഭിച്ചത്.

ABOUT THE AUTHOR

...view details