കേരളം

kerala

ETV Bharat / state

ബി.ജെ.പി സംഘടിപ്പിക്കുന്ന വെർച്വൽ റാലി ഇന്ന് - BJP

രണ്ടാം മോദി സർക്കാരിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി സംഘടിപ്പിക്കുന്ന വെർച്വൽ റാലി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം മോദി സർക്കാർ ബി.ജെ.പി വെർച്വൽ റാലി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ BJP national president JP Nadda JP Nadda BJP Virtual Rally
ബി.ജെ.പി സംഘടിപ്പിക്കുന്ന വെർച്വൽ റാലി ഇന്ന്

By

Published : Jun 16, 2020, 8:54 AM IST

തിരുവനന്തപുരം:രണ്ടാം മോദി സർക്കാരിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി സംഘടിപ്പിക്കുന്ന വെർച്വൽ റാലി ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ റാലി ഉദ്ഘാടനം ചെയ്യും. ഫെയ്സ് ബുക്ക്, യു ട്യൂബ്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് വെർച്വൽ റാലി സംഘടിപ്പിക്കുന്നത്. ഇവയിലൂടെ കേരളത്തിലെ ആയിരക്കണക്കിന് പ്രവർത്തകർ റാലിയിൽ അണിനിരക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു.

ഡൽഹിയും തിരുവനന്തപുരവുമാണ് വെർച്വൽ റാലിയുടെ പ്രധാന വേദികൾ. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഡൽഹിയിൽ നിന്ന് റാലിയിൽ പങ്കെടുക്കും. റാലിയുടെ പ്രചാരണവും ഡിജിറ്റൽ രീതിയിലാണ്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ ശബ്ദത്തിലൂള്ള ഓൺലൈൻ മൈക്ക് അനൗൺസ്മെന്‍റ് പോസ്റ്റർ തുടങ്ങിയവയിലൂടെയാണ് പ്രചാരണം.

ABOUT THE AUTHOR

...view details