തിരുവനന്തപുരം:വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ശബരിമലയില്‍ ദർശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സമയം 50 പേർക്കാണ് വെർച്വൽ ക്യൂവിലൂടെ ദർശനത്തിനെത്താനാകുക. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ശരീരോഷ്മാവ് പരിശോധിക്കാൻ തെർമൽ സ്കാനറുകൾ സ്ഥാപിക്കും. ഭക്തർ മാസ്ക് നിർബന്ധമായും ധരിക്കണം. പ്രത്യേക സ്ഥലത്ത് നെയ്യഭിഷേകത്തിന് നെയ്യ് കൈമാറുന്നതിനുള്ള സംവിധാനം ഒരുക്കും.
ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ദര്‍ശനം: മുഖ്യമന്ത്രി - Pinaray vijayan
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ശരീരോഷ്മാവ് പരിശോധിക്കാൻ തെർമൽ സ്കാനറുകൾ സ്ഥാപിക്കും. ഭക്തർ മാസ്ക് നിർബന്ധമായും ധരിക്കണം. പ്രത്യേക സ്ഥലത്ത് നെയ്യഭിഷേകത്തിന് നെയ്യ് കൈമാറുന്നതിനുള്ള സംവിധാനം ഒരുക്കും.
ദേവസ്വം ജീവനക്കാർക്ക് മാസ്ക്കും കൈയ്യുറയും നിർബന്ധമാണ്. ശാന്തിക്കാർ പ്രസാദം വിതരണം ചെയ്യാൻ പാടില്ല. കേന്ദ്ര നിർദേശമനുസരിച്ച് 10 വയസിൽ താഴെയുള്ള കുട്ടികളെയും 65 വയസിനു മുകളിൽ പ്രായമുള്ളവരുടെയും പ്രവേശനം അനുവദിക്കില്ല. കൊടിയേറ്റ്, ആറാട്ട് തുടങ്ങിയ ചടങ്ങുകൾ പരിമിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ഭക്തർ എത്തുന്നതിനാൽ വിവരങ്ങൾ പരിശോധിക്കാനാകും. ഇതര സംസ്ഥാനക്കാർ ദർശനത്തിന് എത്തേണ്ടതില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.