തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിശ്ചിത എണ്ണം ഭക്തർക്കാണ് ശബരിമലയിൽ പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചത്. ഇതിനായി ശബരിമല ദർശനത്തിനായി തയ്യാറാക്കിയ വെർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യണം. വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലാ ദിവസത്തെയും ബുക്കിംഗ് പൂർത്തിയായി. സാധാരണ ദിവസങ്ങളിൽ ആയിരം പേർക്കും അവധി ദിവസങ്ങളിൽ രണ്ടായിരം പേർക്കുമാണ് ദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്.
ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി - Virtual queue
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിശ്ചിത എണ്ണം ഭക്തർക്കാണ് ശബരിമലയിൽ പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചത്
![ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി തിരുവനന്തപുരം Thiruvananthapuram ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് Virtual queue Sabarimala Darshan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9406021-thumbnail-3x2-sdg.jpg)
ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി
മണ്ഡലപൂജ ദിവസവും മകരവിളക്ക് ദിവസവും 5,000 പേർ വീതവും അനുവദിക്കും. ഇത്തരത്തിൽ 91,000 പേർക്കാണ് ഈ സീസണിൽ ശബരിമല ദർശനത്തിന് അനുമതി ലഭിക്കുക. ഇത്രയും പേരുടേയും ബുക്കിംഗ് പൂർത്തിയായിക്കഴിഞ്ഞു. ഈ വർഷം ഇനിയാർക്കും നിലവിലെ അവസ്ഥയിൽ ശബരിമല ദർശനത്തിന് അവസരം ലഭിക്കില്ല. ഇനിയുള്ള പ്രതീക്ഷ കൊവിഡ് രോഗവ്യാപനത്തിൽ കുറവ് വന്നാൽ ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുമെന്ന ദേവസ്വം ബോർഡിൻ്റെ പ്രഖ്യാപനത്തിൽ മാത്രമാണ്.