തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി ശിവൻകുട്ടി അടക്കമുള്ള ഇടത് നേതാക്കൾ സെപ്റ്റംബര്‍ 14ന് നേരിട്ട് ഹാജരാകണം. കേസിൽ കുറ്റപത്രം വായിക്കാൻ വേണ്ടിയാണ് കോടതി പ്രതികളോട് ഹാജരാകാൻ നിർദേശിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
നിയമസഭയിലെ അക്രമം: ഇടത് നേതാക്കള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം - Violence in the assembly against K M Mani
വി. ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ.അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടത്
മന്ത്രി വി. ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ.അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ മുഴുവൻ പ്രതികളുടെയും വിടുതൽ ഹർജി നേരത്തെ സിജെഎം കോടതി തള്ളിയിരുന്നു. ഇതിനെതിരെ പ്രതികൾ ഹൈകോടതിയിൽ അപ്പീൽ സമർപ്പിച്ചെങ്കിലും അന്തിമ വാദത്തിന് കോടതി പരിഗണിച്ചിട്ടില്ല.
കേസിൽ നിലവിൽ സ്റ്റേ ഇല്ലാത്ത കാരണത്താലാണ് കുറ്റപത്രം വായിക്കാൻ കോടതി തീരുമാനിച്ചത്. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തി എന്നാണ് പൊലീസ് കേസ്.