തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപവാസം ആരംഭിച്ചു. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് അദ്ദേഹം ഉപവസിക്കുന്നത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപവാസം ആരംഭിച്ചു also read:പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; അഷ്റഫിനെ വിട്ടയച്ചു
കേരള ഗാന്ധി സ്മാരക നിധിയും ഗാന്ധിയന്‍ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ഉപവാസം സംഘടിപ്പിക്കുന്നത്. വൈകുന്നേരം 4.30ന് തിരുവനന്തപുരം ഗാന്ധിഭവനില്‍ നടക്കുന്ന പ്രാര്‍ഥന യജ്ഞത്തില്‍ പങ്കെടുത്ത് ഗവര്‍ണര്‍ ഉപവാസം അവസാനിപ്പിക്കും.
സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന വ്യാപകമായി ഗാന്ധിയന്‍ സംഘടനകള്‍ സംയുക്തമായി നടത്തുന്ന പരിപാടികളുടെ ഉദ്ഘാടനവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അദ്ദേഹം നിര്‍വഹിക്കും.