കേരളം

kerala

ETV Bharat / state

കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 452 കേസുകൾ - ഞായറാഴ്‌ച നിയന്ത്രണങ്ങൾ ലംഘിച്ച കേസുകൾ

229 പേരെ അറസ്റ്റ് ചെയ്തു; മാസ്‌ക് ധരിക്കാത്ത 5000 സംഭവങ്ങൾ റിപ്പോർട്ടു ചെയ്തു.

Violation of covid regulations 452 cases in kerala today  കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം  ഞായറാഴ്‌ച നിയന്ത്രണങ്ങൾ ലംഘിച്ച കേസുകൾ  സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം
കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്തൊട്ടാകെ ഇന്ന് 452 കേസുകൾ

By

Published : Jan 23, 2022, 8:23 PM IST

തിരുവനന്തപുരം: ഞായറാഴ്‌ച നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 452 പേർക്കെതിരെ കേസെടുത്തു. 229 പേരെ അറസ്റ്റ് ചെയ്തതായും 115 വാഹനങ്ങൾ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. മാസ്‌ക് ധരിക്കാത്ത 5000 സംഭവങ്ങൾ റിപ്പോർട്ടു ചെയ്തു. ക്വാറൻ്റൈൻ ലംഘിച്ചതിന് ഒരാൾക്കെതിരെ കേസെടുത്തു.

ALSO READ: ഉച്ചത്തിലുള്ള പാട്ടും സംസാരവും പാടില്ല, രാത്രി 10 മണിക്ക് ലൈറ്റ് അണയ്ക്കണം; ട്രെയിനിൽ പുതിയ ചട്ടം

എറണാകുളം സിറ്റിയിലാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ കേസെടുത്തത്. 69 പേർക്കെതിരെയാണ് കേസ്. തിരുവനന്തപുരം സിറ്റിയിൽ 56 പേർക്കെതിരെയും ഇടുക്കിയിൽ 55 പേർക്കെതിരെയും കേസെടുത്തു. പത്തനംതിട്ടയിൽ 38 പേരെ അറസ്റ്റ് ചെയ്തു.

കണ്ണൂർ റൂറലിൽ 33 പേരെയും കാസർഗോഡ് 37 പേരെയും തിരുവനന്തപുരം സിറ്റിയിൽ 22 പേരെയും അറസ്റ്റ് ചെയ്തു. കണ്ണൂർ സിറ്റിയിലും റൂറലിലുമായി 56 വാഹനങ്ങൾ പിടിച്ചെടുത്തു.

ABOUT THE AUTHOR

...view details