തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം. കൊവിഡ് മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതിന്‍റെ തൊട്ടടുത്ത ദിവസം തന്നെയാണ് ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ വന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടന്നത്. സെക്രട്ടേറിയറ്റിന്‍റെ കാന്‍റീന്‍ ഭരണ സമിതി തെരഞ്ഞെടുപ്പിനാണ് ജീവനക്കാരുടെ വന്‍ തള്ളിക്കയറ്റം ഉണ്ടായത്.
സെക്രട്ടേറിയറ്റില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം
സെക്രട്ടേറിയറ്റിന്‍റെ കാന്‍റീന്‍ ഭരണ സമിതി തെരഞ്ഞെടുപ്പിനാണ് ജീവനക്കാരുടെ വന്‍ തള്ളിക്കയറ്റം ഉണ്ടായത്.
സെക്രട്ടേറിയറ്റിലെ 5500 വോട്ടര്‍മാര്‍ക്കായി ഡര്‍ബാര്‍ ഹാളിലും സൗത്ത് കോണ്‍ഫറന്‍സ് ഹാളിലുമായാണ് ബൂത്തുകള്‍ ക്രമീകരിച്ചിരുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണിവരെ വോട്ടെടുപ്പിന് സമയമുണ്ടെങ്കിലും രാവിലെ തന്നെ ജീവനക്കാര്‍ വോട്ടു ചെയ്യാന്‍ തള്ളിക്കയറുകയായിരുന്നു. 24 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. സംസ്ഥാനത്ത് കൊവിഡ് വ്യാപന തോത് ഉയരുന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് പരിശോധിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു.