കേരളം

kerala

ETV Bharat / state

കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം; തിരുവനന്തപുരം പോത്തീസ് അടപ്പിച്ചു - violation covid protocol

വെള്ളിയാഴ്‌ച രാവിലെ മുതല്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. പൊലീസ് സ്ഥാപനത്തിന്‍റെ പേരില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു

കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം; തിരുവനന്തപുരം പോത്തീസ് അടപ്പിച്ചു  കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം  തിരുവനന്തപുരം പോത്തീസ് അടപ്പിച്ചു  തിരുവനന്തപുരം പോത്തീസ്  തിരുവനന്തപുരം  thiruvananthapuram pothees closed  violation covid protocol  covid protocol
കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം; തിരുവനന്തപുരം പോത്തീസ് അടപ്പിച്ചു

By

Published : Dec 11, 2020, 8:23 PM IST

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനമായ പോത്തീസ് പൂട്ടി. ജില്ലാ ഭരണകൂടം ഇടപെട്ടാണ് സ്ഥാപനം അടപ്പിച്ചത്. പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും കുറഞ്ഞ വില പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ മുതൽ അനിയന്ത്രിതമായ തിരക്കാണ് പോത്തീസിൽ ഉണ്ടായത്. സാമൂഹിക അകലം പാലിക്കാതെയായിരുന്നു പ്രവർത്തനം. സന്ദർശക രജിസ്റ്റർ കൃത്യമായി സൂക്ഷിച്ചിരുന്നില്ല. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നിർദേശം നൽകിയിട്ടും പാലിക്കാത്തതിനെ തുടർന്നാണ് നടപടി. സ്ഥാപനത്തിനെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details