കേരളം

kerala

ETV Bharat / state

കൊവിഡ് നിയമം ലംഘിച്ചു; ആറ്റിങ്ങല്‍ എം.എല്‍.എയടക്കം നൂറോളം പേര്‍ക്കെതിരെ കേസ് - MLA Attingal

ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ നിന്നുമാണ് അഡ്വക്കേറ്റ് ബി സത്യൻ എംഎൽഎ അടക്കമുള്ള പൊതു പ്രവർത്തകർക്കെതിരെയും കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയും കേസെടുക്കാൻ പൊലീസിന് നിർദേശം നൽകി കോടതി ഉത്തരവായത്.

തിരുവനന്തപുരം  കൊവിഡ്  കൊവിഡ് പ്രോട്ടോകോൾ ലംഘനം  അഡ്വക്കേറ്റ് ബി സത്യൻ എംഎൽഎ  covid 19  MLA Attingal  Attingal
കൊവിഡ് പ്രോട്ടോകോൾ ലംഘനം; എംഎൽഎ അടക്കം നൂറോളം പേർക്കെതിരെ കേസ്

By

Published : Jul 4, 2020, 6:27 PM IST

തിരുവനന്തപുരം:കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് ആറ്റിങ്ങലിൽ എംഎൽഎ ബി സത്യനടക്കം അടക്കം നൂറോളം പേർക്കെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവ്. ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ നിന്നുമാണ് അഡ്വക്കേറ്റ് ബി.സത്യൻ എംഎൽഎ അടക്കമുള്ള പൊതു പ്രവർത്തകർക്കെതിരെയും കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയും കേസെടുക്കാൻ പൊലീസിന് നിർദേശം നൽകി കോടതി ഉത്തരവായത്.

ജൂൺ പത്താം തീയതി ആറ്റിങ്ങൽ കുഴി മുക്കിനു സമീപം കാരക്കാച്ചി കുളം നവീകരണവുമായി ബന്ധപ്പെട്ട് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത അഡ്വക്കേറ്റ് ബി സത്യൻ എംഎൽഎ നഗരസഭാ ചെയർമാൻ സി ജെ രാജേഷ് കുമാർ വൈസ് ചെയർപേഴ്സൺ ആർഎസ് രേഖ തുടങ്ങി നൂറോളം പേർക്കെതിരെയാണ് കേസ് എടുക്കാൻ ഉത്തരവായത്. കേരള പൊലീസ് ആക്ട് സെക്ഷൻ 118 ഇ, കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് സെക്ഷൻ നാല്, അഞ്ച് വകുപ്പുകൾ പ്രകാരമാണ് കേസെടുക്കാൻ നിർദേശം നൽകിയത്. പൊതുപ്രവർത്തകനും ലീഡർ സാംസ്കാരിക വേദി ജനറൽ സെക്രട്ടറിയുമായ എസ് ശ്രീരംഗൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി.

ABOUT THE AUTHOR

...view details