കേരളം

kerala

ETV Bharat / state

വിനീത മോൾ കൊലക്കേസ്; ദ്വിഭാഷിയെ നിയമിക്കണമെന്ന് പ്രോസിക്യൂഷന്‍

Vineetha Murder Case: ദ്വിഭാഷിയെ നിയമിക്കാതെ വിചാരണ പൂര്‍ത്തിയായാല്‍, കേസ് വിചാരണ ഒന്നും തനിക്ക് മനസിലായില്ലെന്ന വാദവുമായി പ്രതി എത്താൻ സാധ്യതയുണ്ടെന്ന്‌ പ്രോസിക്യൂഷന്‍റെ വാദം.

By ETV Bharat Kerala Team

Published : Jan 16, 2024, 6:08 PM IST

Vineetha Murder Case  Prosecution to appoint interpreter  ദ്വിഭാഷിയെ നിയമിക്കണമെന്ന്‌ ഹര്‍ജി  വിനീത കൊലപാതക കേസ്‌  അമ്പലമുക്ക് വിനീത കൊലപാതകം
Vineetha Murder Case

തിരുവനന്തപുരം:പേരൂര്‍ക്കട കൊലപാതക കേസിലെ പ്രതിക്ക്‌ വിചാരണ മനസിലാക്കാന്‍ ദ്വിഭാഷിയെ ആവശ്യപ്പെട്ട് ഹര്‍ജി (Vineetha Murder Case). പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പന ശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീതമോളെ കുത്തി കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശിയായ പ്രതിക്ക് കേസ് വിചാരണ മനസിലാക്കാന്‍ ദ്വിഭാഷിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തു (Prosecution To Appoint Interpreter).

ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജി പ്രസൂന്‍ മോഹനാണ് കേസ് പരിഗണിക്കുന്നത്. തമിഴ്‌നാട് കാവല്‍കിണര്‍ സ്വദേശി രാജേന്ദ്രനാണ് കേസിലെ പ്രതി. ദ്വിഭാഷിയെ നിയമിക്കാതെ വിചാരണ പൂര്‍ത്തിയായാല്‍ കേസ് വിചാരണ ഒന്നും തനിക്ക് മനസിലായില്ലെന്ന വാദവുമായി പ്രതി എത്താൻ സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.

ക്രിമിനല്‍ നടപടി ചട്ടപ്രകാരം കേസ് വിചാരണ മുഴുവന്‍ പ്രതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
കടുത്ത ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉളളപ്പോഴാണ് രാജേന്ദ്രന്‍ പട്ടാപകല്‍ വിനീതയെ നഗരഹൃദയത്തില്‍ വച്ച് കുത്തി കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന നാല് പവന്‍ തൂക്കമുളള സ്വര്‍ണ്ണമാല കരസ്‌തമാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം.

2022 ഫെബ്രുവരി ആറിന് പകല്‍ 11.30 നായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നാണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ കസ്റ്റംസ് ഓഫീസറെയും മൂന്ന് അംഗകുടുംബത്തെയും കൊലപ്പെടുത്തിയ ശേഷം കേരളത്തില്‍ ഒളിവില്‍ കഴിയവെയാണ് വിനീതയെ കൊലപ്പെടുത്തിയത്.

ദൃക് സാക്ഷികള്‍ ഇല്ലാത്ത കേസില്‍ പ്രോസിക്യൂഷന് ഏക ആശ്രയം ശാസ്ത്രീയതെളിവുകളും ഇലക്ട്രോണിക്‌സ് തെളിവുകളുമാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദ്ദീന്‍ ഹാജരായി.

കൃഷിവകുപ്പിലെ മുൻ ഉദ്യോഗസ്ഥൻ്റെ അമ്പലംമുക്കിലുള്ള ടാബ്‌സ് അഗ്രി ക്ലിനിക് എന്ന സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു കൊല്ലപ്പെട്ട വിനീത. ഈ ദിവസം ഇയാള്‍ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് പുറകേ കൂടിയെങ്കിലും അവര്‍ മറ്റൊരു വാഹനത്തില്‍ വേഗം കയറിപ്പോയതിനാല്‍ ഉദ്ദേശം നടന്നില്ല. തുടര്‍ന്ന് പ്രതി ചെടിക്കടയിലെത്തി വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലര പവന്‍റെ മാലയുമായി കടന്നുകളയുകയായിരുന്നു.

പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പേരൂര്‍ക്കട പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. പേരൂർക്കടയിലെ ഒരു ചായക്കടയിലെ തൊഴിലാളിയായ ഇയാൾക്ക് കൊലപാതകത്തിനിടെ പരിക്കേറ്റിരുന്നു. പേരൂർക്കട ആശുപത്രിയിലെ ചികിത്സക്ക് ശേഷമാണ് ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നത്.

ALSO READ:അമ്പലമുക്ക് കൊലപാതകം: അറസ്റ്റിലായ രാജേന്ദ്രന്‍ ഇരട്ടക്കൊലക്കേസ് പ്രതിയെന്ന് പൊലീസ്

ABOUT THE AUTHOR

...view details