‘വിജയരാഘവന് ജാഗ്രത കുറവുണ്ടായി’; സിപിഎം സെക്രട്ടേറിയറ്റില്‍ വിമര്‍ശനം - പരാമര്‍ശം വിവാദത്തില്‍
വിജയരാഘവനെതിരെയുള്ള പരാതി സംസ്ഥാന നേതൃത്വം അന്വേഷിക്കുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് സിപിഎം സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ നടത്തിയ പരാമര്‍ശം അനുചിതമായി. തിരഞ്ഞെടുപ്പ് കാലത്ത് ജാഗ്രത പാലിക്കേണ്ടതായിരുന്നു എന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. നേതാക്കള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം.വിജയരാഘവനെതിരെ വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു. എ.വിജയരാഘവന് ജാഗ്രത കുറവുണ്ടായി എന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പ്രതികരിച്ചു. വിഷയത്തില്‍ വനിതാ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം, വിജയരാഘവനെതിരെ രമ്യാ ഹരിദാസ് കഴിഞ്ഞ ദിവസം ആലത്തൂര്‍ ഡിവൈഎസ്പിക്ക്പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിജയരാഘവനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.