കേരളം

kerala

ETV Bharat / state

കേന്ദ്രഏജൻസികൾ സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ നിശ്ചലമാക്കാൻ ശ്രമിക്കുന്നതായി എ.വിജയരാഘവൻ

കേരളത്തിന്‍റെ വികസനത്തെ തടയാനുള്ള കോടാലി കൈയായി സിഎജിയെ ഉപയോഗിക്കുകയാണെന്നും വിജയരാഘവൻ ആരോപിച്ചു.

vijayaragavan_byte  central agencies  സി പി എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ  സി പി എം സംസ്ഥാന സെക്രട്ടറി  യുഡിഎഫ്  പ്രതിപക്ഷ നേതാവ്
കേന്ദ്രഏജൻസികൾ സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ നിശ്ചലമാക്കാൻ ശ്രമിക്കുന്നതായി എ.വിജയരാഘവൻ

By

Published : Nov 16, 2020, 10:45 PM IST

തിരുവനന്തപുരം: ഘോഷയാത്രയായെത്തി കേന്ദ്രഏജൻസികൾ സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ നിശ്ചലമാക്കാൻ ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ.കേന്ദ്ര ഏജൻസികൾക്കെതിരെ ഇടത് മുന്നണി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിജയരാഘവൻ.സ്വർണക്കടത്ത് കേസ് അന്വേഷിക്കാനെത്തിയ കേന്ദ്ര ഏജൻസികൾ അന്വേഷണം ചില പ്രത്യേക ലക്ഷ്യത്തോട് കൂടി വഴിതെറ്റിക്കുകയായിരുന്നു. കേസ് അട്ടിമറിക്കണമെന്ന ചിലരുടെ രാഷ്ട്രീയ ലക്ഷ്യമാണ് നടപ്പാകുന്നത്. സ്വപ്നയുടെ ലോക്കറിലെ പണം സംബന്ധിച്ച് ഓരോ ഏജൻസികളും ഓരോന്നാണ് പറയുന്നത്. കിഫ്ബിക്കെതിരായ സിഎജി ആരോപണങ്ങൾക്ക് പിന്നിലും ഇത് തന്നെയാണ്. കേരളത്തിന്‍റെ വികസനത്തെ തടയാനുള്ള കോടാലി കൈയായി സിഎജിയെ ഉപയോഗിക്കുകയാണെന്നും വിജയരാഘവൻ ആരോപിച്ചു.

കേന്ദ്രഏജൻസികൾ സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ നിശ്ചലമാക്കാൻ ശ്രമിക്കുന്നതായി എ.വിജയരാഘവൻ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനം നുണ പ്രചരണത്തിന്‍റെ ഉത്പാദന കേന്ദ്രമായി മാറിയിരിക്കുകയാണ്. ഖജനാവ് കൊള്ളയടിക്കുന്ന യുഡിഎഫ് രീതിയല്ല ഇടത് സർക്കാർ നടപ്പാക്കിയത്. കൊവിഡ് കാലത്ത് എല്ലാവർക്കും സഹായം എത്തുമ്പോഴും പാവപ്പെട്ടവൻറെ മക്കൾ പഠിക്കുമ്പോഴും രമേശ് ചെന്നിത്തല എന്തിന് അസൂയപ്പെടണമെന്നും വിജയരാഘവൻ പരിഹസിച്ചു. വികസന പ്രവർത്തനങ്ങൾ നിശ്ചലപ്പെടുത്തുന്നതിന് രമേശ് ചെന്നിത്തല ജനങ്ങളോട് മറുപടി പറയണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details