തിരുവനന്തപുരം: കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് കോൺഗ്രസ് വിട്ടു. പാർട്ടിയുടെ നിരന്തരമായുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് രാജി. കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനവും കോൺഗ്രസ് പ്രാഥമിക അംഗത്വവും വിജയൻ തോമസ് രാജിവച്ചു. രമേശ് ചെന്നിത്തലയാണ് തനിക്കെതിരെ പ്രവർത്തിക്കുന്നതെന്ന ആക്ഷേപമാണ് വിജയൻ തോമസിന് ഉള്ളത്. കഴിഞ്ഞ രണ്ട് വർഷത്തിലധികമായി നേമം മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.
വിജയൻ തോമസ് കോൺഗ്രസ് വിട്ടു - Vijayan Thomas congress news
പാര്‍ട്ടി അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് നീക്കം
വിജയൻ തോമസ് കോൺഗ്രസ് വിട്ടു
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ ചേരാൻ ശ്രമിച്ചെങ്കിലും കോൺഗ്രസ് നേതൃത്വം ഇടപെട്ട് വിജയൻ തോമസിനെ അനുനയിപ്പിച്ച് പാർട്ടിയിലേക്ക് മടക്കി കൊണ്ടുവന്നു. കഴിഞ്ഞ ദിവസം ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ ബിജെപിയിൽ ചേരുമെന്ന വാർത്തകൾ വിജയന്‍ തോമസ് തള്ളിയിരുന്നു.
Last Updated : Mar 8, 2021, 8:32 AM IST