തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനത്തിന്‍റെ ഉദ്‌ഘാടനം ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർവ്വഹിക്കും.
വിജയയാത്രയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം അമിത് ഷാ നിർവ്വഹിക്കും - vijaya yathra
തിരുവനന്തപുരത്ത് ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുക്കും.
തിരുവനന്തപുരത്ത് നടക്കുന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുക്കും. ഇന്നലെ രാത്രി പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലും കന്യാകുമാരി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും പങ്കെടുക്കും. പൊൻ രാധാകൃഷ്ണനാണ് കന്യാകുമാരി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർഥി. ഉച്ചയ്ക്ക് നാലുമണിയോടെ തലസ്ഥാനത്ത് മടങ്ങിയെത്തി ശ്രീ രാമകൃഷ്ണ മഠത്തിൽ നടക്കുന്ന സന്യാസി സംഗമത്തിൽ പങ്കെടുക്കും. വൈകിട്ട് 5.30ന് ശംഖുമുഖം കടപ്പുറത്താണ് വിജയ യാത്രയുടെ സമാപന സമ്മേളനം.
അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി 2500ലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.