വിജയ്.പി നായർ അറസ്റ്റിൽ - Youtube
തിരുവനന്തപുരം കല്ലിയൂരിലുള്ള വീട്ടിൽ നിന്ന് മ്യൂസിയം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
![വിജയ്.പി നായർ അറസ്റ്റിൽ യുട്യൂബ് ചാനൽ സ്ത്രീകൾക്കെതിരെ അധിക്ഷേപം ഭാഗ്യ ലക്ഷ്മി വിജയ് പി. നായർ തിരുവനന്തപുരം മ്യൂസിയം പൊലീസ് Bhagyalekshmi vijay p nair Youtube സ്ത്രീകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8971707-701-8971707-1601296524718.jpg)
വിജയ്.പി. നായർ അറസ്റ്റിൽ
തിരുവനന്തപുരം: യുട്യൂബ് ചാനലിലൂടെ സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിജയ് പി. നായർ അറസ്റ്റിൽ. തിരുവനന്തപുരം കല്ലിയൂരിലുള്ള വീട്ടിൽ നിന്ന് മ്യൂസിയം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ ഐടി നിയമത്തിലെ 67, 67 എ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതോടെയാണ് അറസ്റ്റിനുള്ള സാഹചര്യം ഒരുങ്ങിയത്. ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് പൊലീസ് വിജയ്. പി നായരുടെ വീട്ടിലേക്ക് നീങ്ങിയത്.
വിജയ്.പി നായർ അറസ്റ്റിൽ