കേരളം

kerala

ETV Bharat / state

സ്വപ്‌ന സുരേഷിൻ്റെ ലോക്കറുകളിലെ പണം ലൈഫ് മിഷൻ ഇടപാടിലെ കൈക്കൂലിയെന്ന് വിജിലൻസ് - Life Mission deal

കോൺസുലേറ്റ് ജനറലിനും കൈക്കൂലി നൽകിയതായി സ്വപ്‌ന മൊഴി നൽകിയിട്ടുണ്ട്

തിരുവനന്തപുരം  vigilence  സ്വപ്‌ന സുരേഷ്  ലൈഫ് മിഷൻ ഇടപാട്  Life Mission deal  Swapna Suresh
സ്വപ്‌ന സുരേഷിൻ്റെ ലോക്കറുകളിലെ പണം ലൈഫ് മിഷൻ ഇടപാടിലെ കൈക്കൂലി:വിജിലൻസ്

By

Published : Nov 12, 2020, 8:49 PM IST

തിരുവനന്തപുരം: സ്വപ്‌ന സുരേഷിൻ്റെ ലോക്കറുകളിൽ നിന്ന് കണ്ടെത്തിയത് ലൈഫ് മിഷൻ ഇടപാടിലെ കൈക്കൂലിപ്പണം തന്നെയെന്ന് വിജിലൻസ്. കോൺസുലേറ്റ് ജനറലിനും കൈക്കൂലി നൽകിയതായി സ്വപ്‌ന മൊഴി നൽകിയിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് മൂന്നു കോടി 80 ലക്ഷം രൂപയാണ് സ്വപ്‌ന ഖാലിദിന് കൈമാറിയത്. ഇതിൽ ഒന്നരക്കോടി രൂപ ഡോളറാക്കി മാറ്റാൻ ഖാലിദിന് കഴിഞ്ഞില്ല. ഇത് ഓഗസ്റ്റ് ആറിന് സ്വപ്‌ന രണ്ട് ലോക്കറുകളിലായി സൂക്ഷിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇക്കാര്യങ്ങൾ എല്ലാം അറിഞ്ഞിരുന്നതായും ചാർട്ടേഡ് അക്കൗണ്ടൻ്റ് എല്ലാ സഹായവും നൽകിയതായും സ്വപ്‌ന മൊഴി നൽകി.

ABOUT THE AUTHOR

...view details