വി.എസ്.ശിവകുമാറിനെതിരെയുള്ള വിജിലൻസിന്‍റെ കുറ്റപത്രം നാളെ സമര്‍പ്പിക്കും
ശിവകുമാറിന്‍റെ ഭാര്യയുടെ ലോക്കർ സംബന്ധിച്ച വിവരം ലഭിച്ചെങ്കിലും താക്കോൽ കാണാനില്ലെന്ന് ശിവകുമാർ വിജിലൻസിനെ അറിയിച്ചു
മുൻ മന്ത്രി വി.എസ്.ശിവകുമാറിനെതിരെ വിജിലൻസ് നാളെ കുറ്റപത്രം സമർപ്പിക്കും
തിരുവനന്തപുരം:അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി വി.എസ്.ശിവകുമാറിനെതിരെ വിജിലൻസ് നാളെ കുറ്റപത്രം സമർപ്പിക്കും. ശിവകുമാറിന്‍റെയും സഹായികളുടെയും വസതികൾ ഉൾപ്പെടെ ഏഴ് സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ശിവകുമാറിന്‍റെ ഭാര്യയുടെ ലോക്കർ സംബന്ധിച്ച വിവരം ലഭിച്ചെങ്കിലും താക്കോൽ കാണാനില്ലെന്ന് ശിവകുമാർ വിജിലൻസിനെ അറിയിച്ചു. ഇതിന്‍റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് വിജിലൻസ് ഉടൻ കത്തു നൽകും.