തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താൻ സർക്കാരിന്‍റെ അനുമതി തേടി വിജിലൻസ്. ഐടി വകുപ്പിലെ നിയമനങ്ങൾ, കൺസൾട്ടൻസി കരാർ എന്നിവ സംബന്ധിച്ചാണ് വിജിലൻസിന് പരാതി ലഭിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എറണാകുളം സ്വദേശി ചെഷൈർ ടാർസൻ എന്നിവർ ഉൾപ്പെടെ നിരവധി ആളുകൾ വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്.
ശിവശങ്കറിനെതിരെ അന്വേഷണം; സർക്കാരിനോട് അനുമതി തേടി വിജിലൻസ് - kerala government
ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പ്രാഥമിക അന്വേഷണം നടത്തുന്നതിന് സർക്കാരിന്‍റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഈ നടപടിക്രമം പാലിക്കുന്നതിനാണ് സർക്കാരിനോട് അനുമതി തേടിയത്
ശിവശങ്കറിനെതിരെ വിജിലൻസ് അന്വേഷണം
പ്രാഥമിക അന്വേഷണത്തിനാണ് വിജിലൻസ് സർക്കാരിനോട് അനുമതി തേടിയിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പ്രാഥമിക അന്വേഷണം നടത്തുന്നതിന് സർക്കാരിന്‍റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഈ നടപടിക്രമം പാലിക്കുന്നതിന്‍റെ ഭാഗമായാണ് ഫയൽ സർക്കാരിന് കൈമാറിയത്. സർക്കാരിൽ നിന്ന് അനുമതി ലഭിച്ചശേഷം പ്രാഥമിക അന്വേഷണം നടത്തുകയും തുടർന്ന് പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ, ശിവശങ്കറിനെതിരെ വിജിലൻസ് കേസ് എടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.