വി.എസ്.ശിവകുമാറിന്‍റെ വീട്ടിലെ വിജിലൻസ് റെയ്‌ഡ് പൂർത്തിയായി - അനധികൃത സ്വത്ത് സമ്പാദന കേസ്
പതിനാല് മണിക്കൂറോളമാണ് മുൻ മന്ത്രി വി.എസ്.ശിവകുമാറിന്‍റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തിയത്
വി.എസ്.ശിവകുമാറിന്‍റെ വീട്ടിലെ വിജിലൻസ് റെയ്‌ഡ് പൂർത്തിയായി
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി വി.എസ്.ശിവകുമാറിന്‍റെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്‌ഡ് പൂർത്തിയായി. രാവിലെ 8.30ന് ആരംഭിച്ച റെയ്‌ഡ് രാത്രി പതിനൊന്ന് മണിയോടെയാണ് പൂർത്തിയായത്. പതിനാല് മണിക്കൂറോളമാണ് ശിവകുമാറിന്‍റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ കണ്ടെത്തിയ റവന്യു രേഖകളടക്കമുള്ള വിവരങ്ങൾ തിങ്കളാഴ്‌ച വിജിലൻസ് കോടതിയിൽ സമർപ്പിക്കുമെന്നാണ് സൂചന.