തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കലക്‌ടറേറ്റുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. സംസ്ഥാനത്തെ 14 കലക്‌ടറേറ്റുകളിലെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളിലാണ് പരിശോധന. ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർക്ക് സഹായം നേടിക്കൊടുക്കുകയും അതിന്‍റെ പങ്ക് പറ്റുകയും ചെയ്യുന്ന ഏജന്‍റുമാർ പ്രവർത്തിക്കുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന.
ദുരിതാശ്വാസ നിധി അനര്‍ഹരിലേക്ക് എത്തിയോ?; സംസ്ഥാനത്തെ കലക്‌ടറേറ്റുകളില്‍ മിന്നല്‍ പരിശോധനയുമായി വിജിലന്‍സ് - വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനര്‍ഹരിലേക്ക് എത്തിയോ എന്നു പരിശോധിക്കാനായി സംസ്ഥാനത്തെ 14 കലക്‌ടറേറ്റുകളിലെയും ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന
ഉദ്യോഗസ്ഥരുടെ സ്വാധീനത്തിൽ ഏജന്‍റുമാർ അനർഹർക്ക് ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം നേടികൊടുക്കുന്നുവെന്ന് വിജിലൻസിന് ഏറെ നാളായി പരാതി ലഭിച്ചുവരികയാണ്. ഇത്തരത്തിൽ സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൽ പലപ്പോഴും വ്യാജ വരുമാന സർട്ടിഫിക്കറ്റുകളും മെഡിക്കൽ സർട്ടിഫിക്കറ്റുകളും ഒപ്പം അപേക്ഷകന്‍റെ ഫോൺ നമ്പറിനൊപ്പം ഏജന്‍റിന്‍റെ നമ്പറും ചേർക്കും. ഇത്തരത്തിൽ സമർപ്പിക്കപ്പെട്ട അപേക്ഷയിൽ നിന്നും ധനസഹായം ലഭിക്കുമ്പോൾ ഒരു വിഹിതം ഏജന്‍റിനും ലഭിക്കുന്ന തരത്തിലാണ് തട്ടിപ്പ് നടന്നുവരുന്നത്.
തട്ടിപ്പ് നടക്കുന്നതായി വിജിലൻസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ നടത്തിയ രഹസ്യാന്വേഷണത്തിൽ തട്ടിപ്പ് നടക്കുന്നതായി വിജിലൻസിന് വിവരം ലഭിക്കുകയും ചെയ്‌തിരുന്നു. തുടർന്നാണ് മിന്നൽ പരിശോധന.