കേരളം

kerala

ETV Bharat / state

Vigilance Raid | ഓപ്പറേഷൻ ഇ സേവയുമായി വിജിലന്‍സ്; ലക്ഷ്യം അക്ഷയ സെന്‍ററുകളിലെ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താന്‍

പൊതുജനങ്ങളിൽ നിന്നും അമിത ഫീസ് ഈടാക്കുന്നു എന്നതുള്‍പ്പെടെ പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നതായുള്ള രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന

Vigilance Raid  Vigilance raid  Vigilance raid in Akshaya Centers  Kerala Latest News  Kerala  Latest News  Operation E Seva  അക്ഷയ സെന്‍ററുകളിലെ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ  ക്രമവിരുദ്ധ പ്രവർത്തനങ്ങൾ  അക്ഷയ സെന്‍ററുകള്‍  ഓപ്പറേഷൻ ഇ സേവ  അമിത ഫീസ്  മിന്നല്‍ പരിശോധന  തിരുവനന്തപുരം  പരിശോധന
അക്ഷയ സെന്‍ററുകളിലെ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തത്താൻ വിജിലന്‍സിന്‍റെ 'ഓപ്പറേഷൻ ഇ സേവ'

By

Published : Aug 4, 2023, 4:41 PM IST

Updated : Aug 4, 2023, 10:55 PM IST

തിരുവനന്തപുരം: അക്ഷയ സെന്‍ററുകളിൽ നടന്നുവരുന്ന ക്രമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തത്താൻ 'ഓപ്പറേഷൻ ഇ-സേവ' എന്ന പേരിൽ സംസ്ഥാന വ്യാപകമായി വിജിലൻസിൻ്റെ മിന്നൽ പരിശോധന. വ്യാഴാഴ്‌ച രാവിലെ 11 മണിമുതലാണ് വിജിലൻസിൻ്റെ മിന്നൽ പരിശോധന ആരംഭിച്ചത്. ചില അക്ഷയ സെന്‍റർ നടത്തിപ്പുകാർ സേവനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്നും അമിത ഫീസ് ഈടാക്കുകയും അവരെ ചൂഷണം ചെയ്യുന്നതായും രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന.

കൂടാതെ അക്ഷയ സെന്‍ററുകളുടെ പ്രവർത്തന സുതാര്യത പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനും പേരായ്‌മകളുണ്ടെങ്കിൽ നടപടികൾ സ്വീകരിക്കുന്നതിനും ചുമതലപ്പെട്ടിട്ടുമുള്ള ജില്ല അക്ഷയ പ്രൊജക്റ്റ് ഓഫിസർമാർ അക്ഷയ സെന്‍റർ നടത്തിപ്പുകാരിൽ നിന്നും കൈക്കൂലി വാങ്ങുകയും അഴിമതിയ്ക്കും ക്രമക്കേടുകൾക്കും കൂട്ടുനിൽക്കുന്നതായും രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് നടപടി.

2013-ലും 2018ലും സംസ്ഥാന വിവരസാങ്കേതിക വകുപ്പ് ഇറക്കിയ സർക്കാർ ഉത്തരവുകളിൽ അക്ഷയ സെന്‍ററുകളുടെ പ്രവർത്തനത്തെ സംബന്ധിച്ചും വിവിധ ആവശ്യങ്ങൾക്ക് ഈടാക്കാവുന്ന ഫീസുകളെ സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ചില അക്ഷയ സെന്‍ററുകളിൽ ഈടാക്കാവുന്ന ഫീസിനെ സംബന്ധിച്ച് 2018ലെ ഉത്തരവിന് വിരുദ്ധമായി പതിന്മടങ്ങ് സേവന ഫീസ് ഈടാക്കുന്നുണ്ടെന്നും വാങ്ങുന്ന ഫീസിന് രസീത് നൽകണമെന്ന ഉത്തരവ് പാലിക്കുന്നില്ലെന്നുമാണ് വിജിലൻസ് കണ്ടെത്തൽ.

ഓരോ ദിവസത്തെയും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ക്യാഷ് ബുക്ക് എഴുതി സൂക്ഷിക്കുന്നില്ല, അക്ഷയ സെന്‍ററിൽ പൊതുജനങ്ങൾക്ക് പരാതി എഴുതാൻ രജിസ്‌റ്റർ വയ്ക്കണം, ഈ രജിസ്‌റ്റർ ജില്ല അക്ഷയ പ്രൊജക്റ്റ് കോർഡിനേറ്റർ പരിശോധിക്കണം എന്നീ നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ല. മാത്രമല്ല അക്ഷയ സെന്‍ററിന് അവശ്യം വേണ്ട ഭൗതികസാഹചര്യങ്ങളെ കുറിച്ച് 2013 ലെ ഉത്തരവിലെ ഷെഡ്യൂൾ എ പ്രകാരം നിർദേശിച്ചിട്ടുണ്ടെങ്കിലും മിക്കവാറും അക്ഷയ സെന്‍ററുകളിലും അവയില്ല എന്നും ചില അക്ഷയ സെന്‍റർ നടത്തിപ്പുകാർ ചില വില്ലേജ് ഓഫിസർമാരുടെയും സബ് രജിസ്ട്രാർമാരുടെയും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെയും മറ്റ് അഴിമതിക്കാരായ ഉദ്ദ്യോഗസ്ഥരുടെയും ഇടനിലക്കാരായി പ്രവർത്തിച്ച് വരുന്നതായും രഹസ്യവിവരം ലഭിച്ചതായി വിജിലൻസ് വ്യക്തമാക്കി. ഇതിൻ്റെ പശ്ചാത്തലത്തിലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നത്.

Also Read: തിരശ്ശീലയെ തീപിടിപ്പിക്കാന്‍ 44 രാജ്യങ്ങളില്‍ നിന്നായി 286 ചിത്രങ്ങള്‍ ; രാജ്യാന്തര ഡോക്യുമെന്‍ററി - ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തുടക്കം

പരിശോധനയുമായി ഭക്ഷ്യ സുരക്ഷ വകുപ്പും:കഴിഞ്ഞദിവസങ്ങളിലായി ഭക്ഷ്യ സുരക്ഷ വകുപ്പും സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധനകള്‍ നടത്തിയിരുന്നു. ഇതില്‍ ആദ്യ ദിവസം മാത്രം നടത്തിയത് റെക്കോഡ് പരിശോധനകളാണ് സംഘം നടത്തിയത്. വൈകുന്നേരം മൂന്ന് മണി മുതല്‍ രാത്രി 10.30 വരെയുള്ള സമയത്ത് മാത്രമായാണ് ഇത്രയും പരിശോധനകള്‍ നടത്തിയിരുന്നത്.

ഹോട്ടലുകള്‍, ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിങ്ങനെ 1500 ലധികം വ്യത്യസ്‌ത സ്ഥലങ്ങളിലായാണ് 132 സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷ കമ്മിഷണര്‍ വി.ആര്‍ വിനോദ്, ജോയിന്‍റ് കമ്മിഷണര്‍ ജേക്കബ് തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ മിന്നല്‍ പരിശോധനകള്‍. മാത്രമല്ല ഭക്ഷ്യ സുരക്ഷ നിയമം പാലിക്കാത്ത 1335 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടിസും 135 സ്ഥാപനങ്ങള്‍ക്ക് റെക്‌ടിഫിക്കേഷന്‍ നോട്ടിസും ഉള്‍പ്പെടെ ആകെ 1470 സ്ഥാപനങ്ങള്‍ക്ക് സംഘം നോട്ടിസ് നല്‍കി. കൂടാതെ ഗുരുതര നിയമലംഘനം നടത്തിയ 25 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കുകയും ചെയ്‌തു.

Last Updated : Aug 4, 2023, 10:55 PM IST

ABOUT THE AUTHOR

...view details