തിരുവനന്തപുരം: കരമനയിലെ വ്യാപാര സ്ഥാപനങ്ങളിൽ വിജിലൻസിന്‍റെയും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധന. പച്ചക്കറി ഉൾപ്പടെയുള്ള സാധനങ്ങൾ വില കൂട്ടി വിൽക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അവശ്യ സാധനങ്ങൾക്ക് അമിത വില ഈടാക്കിയ കടകൾക്കെതിരെ കേസെടുത്തു.
വ്യാപാര സ്ഥാപനങ്ങളിൽ കർശന പരിശോധന - കൊവിഡ് ഭീതി
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സാധനങ്ങൾക്ക് അമിത വില ഈടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന വ്യാപകമായി വിജിലൻസിന്‍റെ നേതൃത്വത്തിൽ പരിശോധന
പരിശോധന
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന വ്യാപകമായി പരിശോധന നടക്കുകയാണ്. ഇതിന്‍റെ ഭാഗമായി നിരവധി സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തിരുന്നു. അവശ്യ സാധനങ്ങൾക്ക് അമിത വില ഈടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.