തിരുവനന്തപുരം:കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്‌ഡുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടഞ്ഞ അധ്യായമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. പാർട്ടി ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞു കഴിഞ്ഞു. തുടർ ചർച്ചകൾ ഈ വിഷയത്തിൽ ആവശ്യമില്ലെന്നും വിജയരാഘവൻ പ്രതികരിച്ചു.
കെ.എസ്.എഫ്.ഇയിലെ റെയ്‌ഡ്; വിവാദങ്ങൾ അടഞ്ഞ അധ്യായമെന്ന് എ.വിജയരാഘവൻ - Vigilance Raid at KSFE
കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്‌ഡുമായി ബന്ധപ്പെട്ട് തുടർ ചർച്ചകൾ ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു.
![കെ.എസ്.എഫ്.ഇയിലെ റെയ്‌ഡ്; വിവാദങ്ങൾ അടഞ്ഞ അധ്യായമെന്ന് എ.വിജയരാഘവൻ കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്‌ഡ്; വിവാദങ്ങൾ അടഞ്ഞ അധ്യായമെന്ന് എ.വിജയരാഘവൻ കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്‌ഡിൽ ചർച്ചകൾ ആവശ്യമില്ല മാധ്യമങ്ങളുടെ വ്യാഖ്യാനത്തിന് വിശദീകരണം വേണ്ട Vigilance Raid at KSFE is a closed chapter says a vijayaraghavan Vigilance Raid at KSFE vijayaraghavan on Vigilance Raid at KSFE](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9738707-1090-9738707-1606905996352.jpg)
കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്‌ഡ്; വിവാദങ്ങൾ അടഞ്ഞ അധ്യായമെന്ന് എ.വിജയരാഘവൻ
വിവാദങ്ങൾ അടഞ്ഞ അധ്യായമെന്ന് എ.വിജയരാഘവൻ
തോമസ് ഐസക്കിനുള്ള ശാസനയാണോ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ പ്രസ്താവന എന്ന ചോദ്യത്തിന് ഉള്ളടക്കത്തിൽ തന്നെ കാര്യം വ്യക്തമാണ് എന്നായിരുന്നു വിജയരാഘവൻ്റെ മറുപടി. മാധ്യമങ്ങളുടെ വ്യാഖ്യാനത്തിന് വിശദീകരണം ആവശ്യമില്ലെന്നും വിജയരാഘവൻ പറഞ്ഞു. ധനമന്ത്രി തോമസ് ഐസക്ക് രാജി വയ്‌ക്കേണ്ട ആവശ്യമില്ല. മദ്യ വ്യവസായിയിൽ നിന്ന് കൈക്കൂലി വാങ്ങിയ ആളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്നും അങ്ങനെയെങ്കിൽ ചെന്നിത്തലയും രാജി വയ്‌ക്കേണ്ടതല്ലെയെന്നും വിജയരാഘവൻ പ്രതികരിച്ചു.
Last Updated : Dec 2, 2020, 4:42 PM IST