തിരുവനന്തപുരം : മദ്യം വാങ്ങാൻ എത്തുന്നവരിൽ നിന്ന് അധിക വില ഈടാക്കുന്നുവെന്ന പരാതിയിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന (Vigilance Raid At Bevco Outlets). 'ഓപ്പറേഷൻ മൂൺലൈറ്റ്' (Operation Moonlight) എന്ന പേരിലാണ് മിന്നൽ പരിശോധന. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉയർന്ന വിലയുള്ള മദ്യം അടിച്ചേൽപ്പിക്കുന്നതായും പ്രത്യുപകാരമായി മദ്യക്കമ്പനികളുടെ ഏജന്‍റുമാരിൽ നിന്ന് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നും ആരോപണം ഉയർന്നിരുന്നു.
തിരുവനന്തപുരം ജില്ലയില്‍ 11 ഇടങ്ങളിലാണ് പരിശോധന നടന്നത് (Vigilance Bevco Raid in Thiruvananthapuram). സംസ്ഥാനത്തെ 14 ജില്ലകളിലെയും വിവിധ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. എറണാകുളം (Ernakulam) 10, കോഴിക്കോട് (Kozhikode) ആറ്, കൊല്ലം (Kollam), പത്തനംതിട്ട (Pathanamthitta), ആലപ്പുഴ (Alappuzha), കോട്ടയം (Kottaym), ഇടുക്കി (Idukki), മലപ്പുറം (Malappuram), കണ്ണൂർ (Kannur) ജില്ലകളിലെ അഞ്ച് വീതം ഔട്ട്ലെറ്റുകളിലാണ് പരിശോധന നടന്നത്. തൃശൂര്‍ (Thrissur), പാലക്കാട് (Palakkad), വയനാട് (Wayanad), കാസര്‍കോട് (Kasargod) ജില്ലകളിലെ നാല് ഔട്ട്ലെറ്റുകളിലായിരുന്നു പരിശോധന (Vigilance Raid in Bevco outlets at Various districts).
അതാത് ദിവസങ്ങളിലെ മദ്യത്തിന്‍റെ സ്റ്റോക്ക്, വില വിവരം എന്നിവ ഉപഭോക്താക്കൾ കാണുന്ന തരത്തിൽ പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥ പല ഔട്ട്‌ലെറ്റുകളും പാലിക്കാറില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ചില ഔട്ട്ലെറ്റുകളിൽ അന്യസംസ്ഥാനക്കാർക്ക് ബിൽ നൽകാതെ മദ്യം വിൽക്കുന്നതായും ഡാമേജ് ഇനത്തിൽ കാണിച്ച് ബിൽ നൽകാതെ മദ്യം വിറ്റ് പണം ഉദ്യോഗസ്ഥർ വീതിച്ചെടുക്കുന്നതായും വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തിയത്.
കര്‍ണാടകയില്‍ നിന്നും മദ്യക്കടത്ത്, രണ്ട് പേര്‍ അറസ്റ്റില്‍:കേരളത്തിലേക്ക് കര്‍ണാടകയില്‍ നിന്നും മദ്യം കടത്തിയ രണ്ടുപേരെ എക്‌സൈസ് അടുത്തിടെ മഞ്ചേശ്വരത്ത് നിന്നും പിടികൂടി. പെരിയ കാഞ്ഞിരടുക്കം സ്വദേശി ദാമോദരൻ, മൈലാട്ടി സ്വദേശി മനോമോഹനൻ എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. 172 ലിറ്റര്‍ മദ്യം ഇവരില്‍ നിന്നും കണ്ടെടുക്കുകയും ചെയ്‌തിരുന്നു. മഞ്ചേശ്വരം ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്‌ക്കിടെ ആയിരുന്നു ഇവര്‍ എക്‌സൈസിന്‍റെ പിടിയിലാകുന്നത്. 20 കാർഡ് ബോർഡ് ബോക്‌സുകളിലായി 960 ടെട്രാ പാക്കറ്റുകളിലായിരുന്നു പ്രതികളില്‍ നിന്നും 172 ലിറ്റർ കർണാടകമദ്യം കണ്ടെത്തിയത്.
Also Read :Bevco purchase new system introduced ബെവ്കോയിലെ മദ്യം വാങ്ങൽ ഇനി തീരുമാനിക്കുക ഉപഭോക്താക്കൾ, പർച്ചേസ് സിസ്റ്റത്തിന് രൂപം നൽകി ബെവ്‌റേജസ്