വി.എസ് ശിവകുമാറിനെതിരായ വിജിലൻസ് അന്വേഷണം; കുരുക്കുകൾ മുറുകുന്നു - വി.എസ് ശിവകൂമാറിനെതിരെ വിജിലൻസ് അന്വേഷണം
വി.എസ് ശിവകുമാറിന്‍റെ സുഹൃത്തിന്‍റെ ബാങ്ക് ലോക്കറില്‍ നിന്നും 155 പവന്‍ സ്വര്‍ണം വിജിലന്‍സ് സംഘം കണ്ടെത്തി
തിരുവനന്തപുരം:മുന്‍ മന്ത്രി വി.എസ് ശിവകുമാറിന്‍റെ സുഹൃത്തിന്‍റെ ബാങ്ക് ലോക്കറില്‍ നിന്ന് വിജിലന്‍സ് സംഘം 155 പവന്‍ സ്വര്‍ണം കണ്ടെത്തി. ശിവകുമാറിന്‍റെ ബിനാമി എന്ന് കരുതുന്ന അഡ്വ. ഹരികുമാറിന്‍റെ ബാങ്ക് ലോക്കറിലാണ് സ്വര്‍ണം കണ്ടെത്തിയത്. കാനറ ബാങ്കിന്‍റെ പുത്തന്‍ചന്ത ബ്രാഞ്ചിലെ ലോക്കറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിവകുമാറിനൊപ്പം ഹരികുമാറും പ്രതിയാണ്. അതേസമയം വി.എസ് ശിവകുമാറിന്‍റെ ബാങ്ക് ലോക്കറില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സിന് ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസമാണ് ലോക്കര്‍ തുറന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ബാങ്കിന് കത്ത് നല്‍കിയത്. കേസില്‍ ശിവകുമാര്‍ അടക്കമുള്ള പ്രതികളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.
TAGGED:
VS Sivakumar